ഏഴു വയസ്സുകാരിക്ക് ദാരുണ അന്ത്യം, കാല്‍ മുതല്‍ തല വരെ വെടിയേറ്റു!! ചെയ്തത് ആര്? കാരണം?

  • Written By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നു. വടക്കന്‍ കരോലിനയില്‍ മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഏഴു വയസ്സുകാരി വെടിയേറ്റു മരിച്ചു. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി. 13 വെടിയുണ്ടകളാണ് കുഞ്ഞു ശരീരത്തില്‍ പതിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. കാല്‍പ്പാദം മുതല്‍ നെഞ്ച് വരെ വെടിയേറ്റിട്ടുണ്ട്. കൂടാതെ കുട്ടിയുടെ തലച്ചോറിലും വെടിയേറ്റതായി തെളിഞ്ഞു.

pic1

എന്നാല്‍ കുട്ടിക്കൊപ്പം ഉറങ്ങിയ മുത്തശ്ശി സുരക്ഷിതയാണ്. ഇവരുടെ കാലില്‍ വെടിയേറ്റിരുന്നെങ്കിലും ജീവനു ഭീഷണിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇത്രയും ക്രൂരമായ കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

pic2

സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും പോലിസ് അറിയിച്ചു. പ്രതിയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പോലിസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Authorities say a 7-year-old girl was shot as many as 13 times while sleeping at her grandmother’s house in North Carolina.
Please Wait while comments are loading...