തായ്‌ലന്റില്‍ സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ തീപ്പിടുത്തം: 17 വിദ്യാര്‍ത്ഥിനികള്‍ വെന്തുമരിച്ചു
ബാങ്കോക്ക്:തായ്‌ലന്റിലെ സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപ്പിടുത്തത്തില്‍ 17 പെണ്‍കുട്ടികള്‍ വെന്തു മരിച്ചു. അഞ്ചിനും 13 നും പ്രായമുളളവരാണ് മരിച്ചവര്‍. ഉത്തര തായലന്റിലെ ചിയാങ് റായ് പ്രവിശ്യയില്‍ ഞായറാഴ്ച്ച രാത്രിയോടെയാണ് തീപ്പിടുത്തമുണ്ടായത്. 38 കുട്ടികള്‍ ഡോര്‍മിറ്ററിയില്‍ ഉണ്ടായിരുന്നു.12 കുട്ടികളെ കാണാതായിട്ടുണ്ട്. ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിച്ച ക്രിസ്ത്യന്‍ സ്‌കൂളിലാണ് തീപ്പിടുത്തം.
തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന കുട്ടികളാണ് മരിച്ചവരിലേറെയും .ഉണര്‍ന്നിരുന്നവില്‍ ചിലര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. അഞ്ചു കുട്ടികളെ പരിക്കുകകളോടെ രക്ഷപ്പെടുത്തി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.രണ്ടു നില കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ച നിലയിലാണ്.

വിവരമറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്












Click it and Unblock the Notifications