കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആൾക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ പാഞ്ഞുകയറി: രണ്ട് പേർ മരിച്ചു, പിന്നിൽ ഭീകരവാദബന്ധം!!
ബെർലിൻ: ജര്‍മനിയിൽ വാൻ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഒട്ടേറെ പേർ മരിച്ചു. പടിഞ്ഞാറൻ ജര്‍മൻ നഗരമായ മ്യൂൺസ്റ്ററില്‍ ശനിയാഴ്ചയാണ് സംഭവം.
ജർമന്‍ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അക്രമി ഉള്‍പ്പെടെ ഒരുപാട് പേർ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ എങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.