മോസ്‌കോയിലെ മെട്രോ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം, 10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ മെട്രോ സ്‌റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മെട്രോ സ്‌റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌റ്റേഷനിലെ ട്രെയിനുള്ളിലായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌റ്റേഷനില്‍ നല്ല തിരക്കുള്ള സമയത്തുണ്ടായ സ്‌ഫോടനത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ അന്താരാഷ്ട്ര ഭീകരവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിര്‍ പുടിന്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ മെട്രോ സ്‌റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications