പാകിസ്താനില്‍ ആശുപത്രിയില്‍ സ്‌ഫോടനം; 70 പേര്‍ കൊല്ലപ്പെട്ടു... അഭിഭാഷകനെ ആദ്യം കൊന്നു
ക്വറ്റ(പാകിസ്താന്‍): ബലൂചിസ്താനിലെ ക്വറ്റയില്‍ ആശുപത്രിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസി ക്വറ്റയില്‍ വച്ച് വെടിയേറ്റ് മരിച്ചിരുന്നു. ആരാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് വ്യക്തമല്ല. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്.

അഭിഭാഷകന്റെ കൊലപാതകവും ആയി ക്വറ്റ സിവില്‍ ആശുപത്രിയിലെ സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്. കാസിമിനെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് തന്നെയാണ് സ്‌ഫോടനം നടന്നത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ആശുപത്രിയ്ക്ക് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഒട്ടേറെ അഭിഭാഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആജ് ടിവി റിപ്പോര്‍ട്ട് ഷെഹ്‌സാദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഡോണ്‍ ന്യൂസിന്റെ ക്യാമറമാന് ഗുരുതരമായി പരിക്കേറ്റു.












Click it and Unblock the Notifications