• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാഷിംഗ്ടൺ ഡിസിയിൽ വൻ വെടിവെയ്പ്പ്, ഒരു മരണം, 5 പേർക്ക് പരിക്കേറ്റു, ആക്രമണം വൈറ്റ് ഹൗസിന് തൊട്ടരികെ

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ് നടന്നാതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത്. വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ട് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെടിവെപ്പില്‍ 6 പേര്‍ക്ക് പരിക്ക് പറ്റിയതായി പ്രാദേശിക വാര്‍ത്താ ചാനലായ ഫോക്‌സ് -5 റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പില്‍ ഒരാള്‍ മരിച്ചതായും വിവരമുണ്ട്.

രാത്രി പത്ത് മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. ആക്രമിക്കപ്പെട്ടവര്‍ കാല്‍നട യാത്രക്കാരാണ് എന്നാണ് വിവരം. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. ആരാണ് വെടിവെപ്പ് നടത്തിയത് എന്ന വിവരം പുറത്ത് വന്നിട്ടില്ല. മരണപ്പെട്ടതും പരിക്കേറ്റവുമായ ആളുകളുടെ വിവരങ്ങളും പുറത്ത് വരാനിരിക്കുന്നതേ ഉളളൂ.

പരിക്കേറ്റവരില്‍ 5 പുരുഷന്മാരും ഒരു സ്ത്രീയുമാണുളളത് എന്നാണ് വിവരം. വൈറ്റ് ഹൗസിന് വെറും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് ആക്രമണം ഉണ്ടായത്. പല തവണ വെടിവെയ്പ്പ് നടന്നിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Several people shot in Washington DC near White House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X