ഫിൻലാന്റിൽ ജനങ്ങൾക്ക് നേരെ ആക്രമണം; കത്തികുത്തിൽ ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്!
ഹോൽസിൻകി: ഫിൻലാന്റിൽ നിരവധി പേർക്ക് കുത്തേറ്റു. ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എത്തിയ സംഘം ജനങ്ങളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിന്നു. തുർക്കു സിറ്റിയിലെ മാർക്കറ്റ് സ്ക്വയറിലായിരുന്നു ആക്രണം നടന്നത്.

സംഭവത്തിൽ ഒരാൾ മരിച്ചെന്ന് ദ ടുറുൺ സനോമാറ്റ് ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കുവിൽ നടന്നത് തീവ്രവാദ ആക്രമണമാണോ എന്ന് വ്യക്തമല്ല. സിറ്റി സെന്ററിൽ നിന്ന് എല്ലാവരോടും ഒഴിഞ്ഞു പോകാൻ തുർക്കു പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications