കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ യുഎസ്സിന് വീഴ്ച്ച, വിവരങ്ങള്‍ പുറത്ത്, സൈനികര്‍ ചികിത്സയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
Several US Troops Were Wounded After Iran Mi$$ile Attack | Oneindia Malayalam

ടെഹറാന്‍: ഖാസിം സുലൈമാനി വധത്തില്‍ ഇറാന്റെ തിരിച്ചടിയില്‍ ഒന്നും സംഭവിച്ചില്ലെന്ന അമേരിക്കയുടെ വാദം പൊളിയുന്നു. സൈനികര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും നാശനഷ്ടങ്ങള്‍ കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ട്. ഈ ആക്രമണത്തില്‍ യുഎസ് ശരിക്കും ഭയന്ന് പോയിരിക്കുകയാണ്. അതുകൊണ്ടാണ് കൂടുതല്‍ തിരിച്ചടിക്ക് അവര്‍ തയ്യാറാവാതിരുന്നത്. എന്നാല്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്സിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

നേരത്തെ ഇറാന്റെ ആക്രമണം ഏത് സമയത്തും ഉണ്ടാവുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനികരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൈനികരെ മാറ്റിയെങ്കിലും ഇവര്‍ക്ക് പരിക്കേറ്റിരുന്നുവെന്നും, അത്രയ്ക്ക് ശക്തമായ ആക്രമണമായിരുന്നു നടന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം ഇറാനെതിരെ കൂടുതല്‍ നടപടിക്ക് യുഎസ് സജ്ജമാകുന്ന സാഹചര്യത്തില്‍ ആക്രമണങ്ങള്‍ അവസാനിക്കാനും സാധ്യതയില്ല.

യുഎസ് മറച്ചുവെച്ചു

യുഎസ് മറച്ചുവെച്ചു

ഇറാന്റെ ആക്രമണത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദമാണ് പൊളിയുന്നത്. യുഎസ്സിന്റെ 11 ട്രൂപ്പുകളില്‍ ഉള്ള സൈനികരെ സാരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആര്‍ക്കും പരിക്കില്ലെന്നായിരുന്നു യുഎസ് ആദ്യം പറഞ്ഞിരുന്നത്. 1500 സൈനികരായിരുന്നു ഈ സ്മയം ട്രൂപ്പിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും ബങ്കറില്‍ സുരക്ഷിത സ്ഥാനം തേടിയിരുന്നു. ഇറാഖ് സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ യുഎസിന് ചോര്‍ന്ന് കിട്ടിയിരുന്നു.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

ശക്തമായ ആക്രമണമാണ് ഇറാഖിലെ അല്‍ അസദ് എയര്‍ബേസില്‍ ഇറാന്‍ നടത്തിയത്. പരിക്കേറ്റ പലരെയും നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. എന്നാല്‍ ആരും മരിച്ചിട്ടില്ലെന്ന വാദം സത്യമാണ്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം കുറച്ച് സൈനികരെ ജര്‍മനിയിലെ യുഎസ് കേന്ദ്രങ്ങളിലേക്കും കുവൈത്തിലെ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. കൂടുതല്‍ പരിശോധന വേണ്ടിയാണിത്.

യുഎസ് സൈന്യത്തെ പിന്‍വലിക്കുമോ?

യുഎസ് സൈന്യത്തെ പിന്‍വലിക്കുമോ?

സൈനികര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുമോ എന്നാണ് അറിയാനുള്ളത്. എന്നാല്‍ ഇവര്‍ ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ ഇറാഖില്‍ തിരിച്ചെത്തും. മിസൈല്‍ ആക്രമണത്തില്‍ കെട്ടിടം തകരുകയും അതിലൂടെയാണ് പരിക്കേറ്റതെന്നുമാണ് സൂചന. അതേസമയം പരിക്കേറ്റവരില്‍ അധികവും ബങ്കറിന് പുറത്ത് നിന്നുള്ളവരാണെന്നും സൂചനയുണ്ട്. ഇത്തരം തിരിച്ചടികള്‍ ഇനിയും വരാനുള്ള സാഹചര്യത്തില്‍ സൈനികരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ യുഎസില്‍ നിന്ന് ഉണ്ടായേക്കും.

ഖമേനിയുടെ മറുപടി

ഖമേനിയുടെ മറുപടി

പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഉക്രൈന്‍ വിമാനം തകര്‍ത്തതുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ ഇറാനെ പിന്തുണച്ച് പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി രംഗത്തെത്തി. യുക്രൈന്‍ വിമാനം തകര്‍ന്നത് വലിയ ദുരന്തമാണ്. എന്നാല്‍ ഇറാന്റെ ശത്രുക്കള്‍ ആ ദുരന്തത്തെയും സൈന്യത്തിന്റെ കുറ്റസമ്മതത്തെയും രാജ്യത്തെ ദുര്‍ബലമാക്കുന്നതിനായി ഉപയോഗിക്കുകയാണ്. സുലൈമാനിയുടെ വധം ഇതുകൊണ്ടൊന്നും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖത്തേറ്റ അടി

മുഖത്തേറ്റ അടി

ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഖമേനി സംസാരിച്ചത്. യുഎസിനെതിരെയുള്ള മിസൈല്‍ ആക്രമണം, ഇറാന് തിരിച്ചടിക്ക് ദൈവികമായ പിന്തുണയുണ്ടെന്ന് കാണിച്ച് തരുന്നതാണ്. ആഗോള ശക്തിക്ക് മുഖത്തേറ്റ അടിയാണ് ഇതെന്നും ഖമേനി പറഞ്ഞു. തിരിച്ചടി ദൈവത്തിന്റെ കരമുണ്ടെന്ന് തെളിയിക്കുന്നതാണ്. യുഎസിന്റെ തീവ്രവാദ സ്വഭാവമാണ് സുലൈമാനി വധത്തിലൂടെ തെളിഞ്ഞതെന്നും ഖമേനി പറഞ്ഞു. യുഎസ് ഇറാനിയന്‍ ജനതയെ പിന്തുണയ്ക്കുന്നത് വെറും തട്ടിപ്പാണെന്നും ഖമേനി ആരോപിച്ചു.

പുതിയ വീഡിയോ

പുതിയ വീഡിയോ

യുക്രൈന്‍ വിമാനം തകര്‍ക്കുന്നതിന്റെ പുതിയ വീഡിയോയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 30 സെക്കന്‍ഡിനുള്ളില്‍ രണ്ട് മിസൈലുകള്‍ വന്ന പതിക്കുന്നതും വിമാനം തകര്‍ക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഇതിലൊരു മിസൈലാണ് വിമാനം തകര്‍ത്തത്. ആദ്യത്തെ മിസൈല്‍ പതിച്ചതോടെ വിമാനത്തിന്റെ ട്രാന്‍സ്‌പോണ്ടര്‍ തകരാറിലായി. പിന്നാലെ രണ്ടാമത്തെ മിസൈലില്‍ വിമാനം പൂര്‍ണമായും തകരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുലൈമാനി വധം: പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ... ആണവക്കരാര്‍ ചര്‍ച്ച ചെയ്തു, അനുനയ ചര്‍ച്ചകള്‍ ഇങ്ങനെസുലൈമാനി വധം: പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ... ആണവക്കരാര്‍ ചര്‍ച്ച ചെയ്തു, അനുനയ ചര്‍ച്ചകള്‍ ഇങ്ങനെ

English summary
several us troop were wounded in iran missile attack in iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X