• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫ്രഞ്ച് ഈസ് എ 'ബ്ലോ ജോബ്'!!! അപ്പോള്‍ ഡാനിഷോ? തെരുവ് വേശ്യകള്‍ക്ക് 'കാര്യം നടത്താന്‍' ഇതാ ഒരു വണ്ടി

  • By Desk

കോപ്പന്‍ഹേഗന്‍: ലൈംഗികത്തൊഴിലാളികള്‍ പൊതവേ പറയുന്ന ഒരു പ്രയോഗമാണത്രെ ഇത്- സ്വീഡിഷ് ഈസ് എ ഹാന്‍ഡ് ജോബ്, ഫ്രഞ്ച് ഈസ് എ ബ്ലോ ജോബ് ആന്റ് ഡാനിഷ് ഈസ് ദ റിയല്‍ ഇന്ററാക്ഷന്‍!!!

സംഗതി എന്താണെന്ന് പിടികിട്ടാത്തവര്‍ ഉണ്ടാവില്ലല്ലോ അല്ലേ... എന്നാല്‍ ഈ ഒരു ഉദാഹരണവും തലക്കെട്ടും ഒന്നും അല്ല യഥാര്‍ത്ഥ വാര്‍ത്ത. അത് അല്‍പം കൂടി ഗൗരവം അര്‍ഹിക്കുന്ന ഒന്നാണ്.

തെരുവ് വേശ്യകള്‍ (അങ്ങനെ വിളിക്കുന്നതില്‍ പോലും രാഷ്ട്രീയമായ ശരികേടുണ്ട്) നേരിടുന്ന വലിയ പ്രശ്‌നമാണ് ഇടപാടുകാരുമായി കാര്യം നടത്താന്‍ സ്ഥലം ഇല്ലാത്തത്. അതുകൊണ്ട് തന്നെ അവര്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകളും കൂടുതലാണ്. ഈ പ്രശ്‌നത്തിന് തന്നാലാകുന്ന പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഡെന്‍മാര്‍ക്കുകാരനായ ലോഡ്‌ബെര്‍ഗ് ഓസ്ലെന്‍.

സെക്‌സ് ആംബുലന്‍സ്

സെക്‌സ് ആംബുലന്‍സ്

ആംബുലന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നത് എന്താണ്? എന്നാല്‍ ഇത് അങ്ങനെ ഒരു ആംബുലന്‍സ് അല്ല. സെക്‌സ് ആംബുലന്‍സ് ആണ്. നിങ്ങള്‍ വിചാരിക്കുന്ന സംഗതിയേ അല്ല.

തെരുവ് വേശ്യകള്‍ക്ക് വേണ്ടി

തെരുവ് വേശ്യകള്‍ക്ക് വേണ്ടി

തെരുവില്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നവരുടെ കാര്യം കഷ്ടമാണ്. പലര്‍ക്കും ഇടപാടുകാരെ കൊണ്ടുപോകാന്‍ പോലും ഒരു സ്ഥലം കാണില്ല. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ 'ആംബുലന്‍സ്'.

ഓസ്ലന്‍

ഓസ്ലന്‍

ഡെന്‍മാര്‍ക്കുകാരനായ മൈക്കല്‍ ലോഡ്‌ബെര്‍ഡ് ഓസ്ലെന്‍ ആണ് ഈ സെക്‌സ് ആംബുലന്‍സിന്റെ ഉപജ്ഞാതാവ് തെരുവ് വേശ്യകള്‍ക്ക് ഇദ്ദേഹത്തിന്റെ വാഹനത്തില്‍ ഇടപാടുകാരുമായി കാര്യം സാധിക്കാം.

മുട്ടരുത്

മുട്ടരുത്

കാര്‍ ഇളകിക്കൊണ്ടിരിക്കുകയാണെങ്കില്‍ വന്ന് മുട്ടരുത് എന്ന് മാത്രമാണ് ഓസ്ലെന്‍ ഇതേ കുറിച്ച് പറയുന്നത്. കാറിനുള്ളില്‍ ആളുണ്ടാകും എന്നത് മാത്രമാണ് പ്രശ്‌നം.

 കാരണമുണ്ട്

കാരണമുണ്ട്

ഇത് വെറുതേ ഒരു രസത്തിന് വേണ്ടി ചെയ്തതല്ല. തെരുവ് വേശ്യകളാണ് ഏറ്റവും അധികം ആക്രമണത്തിന് ഇരയാകുന്നവര്‍. ഒരു വേശ്യാലത്തില്‍ വച്ച് സംഭവിക്കാവുന്നതിന്റെ 150 ഇരട്ടിയോളമാണ് തെരുവ് വേശ്യകള്‍ക്ക് നേരം ആക്രമണം ഉണ്ടാകാനുള്ള സാധ്യതകള്‍.

സൂചന മതി

സൂചന മതി

ആക്രമണത്തിന്റെ ഒരു സൂചന നല്‍കിയാല്‍ മതി, ഓസ്ലെന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിക്കും. ഇക്കാര്യം വാഹനത്തിനുള്ളില്‍ എഴുതി വച്ചിട്ടുണ്ട്.

ചതിയില്‍ പെട്ടവര്‍

ചതിയില്‍ പെട്ടവര്‍

മനുഷ്യക്കടത്തിന് ഇരയായി ലൈംഗികത്തൊഴിലാളികളാകേണ്ടി വരുന്നവര്‍ ഒരുപാടുണ്ട്. ഇങ്ങനെ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനും ഓസ്ലെന്റെ സെക്‌സ് ആംബുലന്‍സില്‍ സംവിധനം ഉണ്ട്.

സെക്‌സലന്‍സ്

സെക്‌സലന്‍സ്

സെക്‌സും ആംബുലന്‍സും... രണ്ടും ചേര്‍ന്നല്‍ സെക്‌സലന്‍സ്. അതാണ് ഓസ്ലെന്റെ ആംബുലന്‍സിന്റെ പേര്.

ചില്ലറക്കാരനല്ല

ചില്ലറക്കാരനല്ല

ഓസ്ലെന്‍ ഒരു ചില്ലറക്കാരനല്ല. കോപ്പന്‍ഹേഗന്‍കാര്‍ക്ക് അത് നന്നായി അറിയാം. മയക്കുമരുന്ന് കുത്തിയക്കാന്‍ സുരക്ഷിതമായ സംവിധാനം ഒരുക്കിയ 'ഫിക്‌സലന്‍സ്' എന്ന ആംബുലന്‍സും ഉണ്ടാക്കിയത് ഇയാളാണ്. ഡെന്‍മാര്‍ക്കിലെ മയക്കുമരുന്ന് നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ പോലും കാരണക്കാരനായ ആളാണ്.

നിയമം

നിയമം

1999 ല്‍ ഡെന്‍മാര്‍ക്കില്‍ വേശ്യാവൃത്തി നിയമപരമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ അതില്‍ നിന്ന് പണമുണ്ടാക്കാന്‍ പാടില്ല. അതുകൊണ്ട് ലൈംഗിക്കത്തൊഴില്‍ ചെയ്യുന്നവര്‍ക്ക് മുറി നല്‍കുന്നത് പോലും പ്രശ്‌നമാണ്. എന്നാല്‍ ഓസ്ലെന്റേത് സൗജന്യം സേവനം ആയതിനാല്‍ നിയമ പ്രശ്‌നങ്ങളും ഇല്ല.

English summary
Copenhagen sex ambulance is safe space for capital’s red-light workers. A converted vehicle has been designed to act as a sanctuary for Danish sex workers at risk of violence and exploitation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more