കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് റോബോട്ടുകളുടെ 'ഉത്സവം' വരുന്നു... ലണ്ടനില്‍; മലേഷ്യയില്‍ നിരോധിച്ചത്, അതിലും 'എക്‌സ്ട്രീം'

സെക്സ് റോബോട്ടുകളെ കുറിച്ചുള്ള രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആണ് ഡിസംബര്‍ 19, 20 തിയ്യതികളില്‍ ലണ്ടനില്‍ നടക്കാന്‍ പോകുന്നത്

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: സെക്‌സ് റോബോട്ടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇനി മനുഷ്യന് സെക്‌സ് ചെയ്യാന്‍ ജീവനുള്ള പങ്കാളി തന്നെ വേണം എന്നില്ല. എല്ലാ ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ് പെരുമാറാന്‍ കഴിവുള്ള സെക്‌സ് റോബോട്ടുകള്‍ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംഗതി ഇപ്പോഴും പൂര്‍ണ തോതില്‍ പ്രാവര്‍ത്തികമായിട്ടില്ല. എന്നാല്‍ അതിന് അധികം കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് ഉറപ്പാണ്. മനുഷ്യനെപ്പോലെയുള്ള സെക്‌സ് ഡോളുകള്‍ ഇപ്പോള്‍ തന്നെ ഇഷ്ടം പോലെയുണ്ട്.

സെക്‌സ് റോബോട്ടുകളുടെ കാര്യത്തില്‍ വളരെ നിര്‍ണായകമായ ഒരു സംഭവം ആണ് ഡിസംബര്‍ മാസത്തില്‍ നടക്കാന്‍ പോകുന്നത്. ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ലവ് ആന്റ് സെക്‌സ് വിത്ത് റോബോട്ട്‌സിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം- ഒരിക്കല്‍ മലേഷ്യ നിരോധിച്ച സംഭവമായിരുന്നു ഇത്. അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാവും ലണ്ടനില്‍ നടക്കുന്ന കോണ്‍ഫറന്‍സ്!!!!

ഞെട്ടിപ്പിക്കും

ഞെട്ടിപ്പിക്കും

റോബോട്ടുകളോടുള്ള പ്രണയത്തേയും രതിയേയും കുറിച്ചുള്ള ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ശരിക്കും ഞെട്ടിപ്പിക്കുന്നത് തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വെറും ചര്‍ച്ചകള്‍ മാത്രമല്ല, ചില ഡെമോണ്‍സ്‌ട്രേഷനുകളും ുണ്ടാകാനിടയുണ്ട്.

യൂണിവേഴ്‌സിറ്റിയില്‍

യൂണിവേഴ്‌സിറ്റിയില്‍

എവിടേയെങ്കിലും വച്ചല്ല ഈ കോണ്‍ഫറന്‍സ് നടത്തുന്നത്. ലണ്ടനിലെ അറിയപ്പെടുടുന്ന സര്‍വ്വകലാശാലകളില്‍ ഒന്നായ ഗോള്‍ഡ് സ്മിത്ത്‌സ് യൂണിവേഴ്‌സിറ്റിയില്‍ വച്ചാണ്. ഡിസംബര്‍ 19നും 20 നും ആണ് പരിപാടി.

ടെലിഡില്‍ഡോണിക്‌സ്

ടെലിഡില്‍ഡോണിക്‌സ്

ടെലിഡില്‍ഡോണിക്‌സ് എന്നതാണ് ഇത്തവണത്തെ കോണ്‍ഫറന്‍സിലെ പ്രധാന വിഷയം. അതിനോടൊപ്പം തന്നെ ഹ്യൂമനോയ്ഡ് റോബോട്ടുകളും , റോബോട്ടിക്‌സ് സെക്‌സും എല്ലാം കടന്നുവരും.

കുട്ടിക്കളിയല്ല

കുട്ടിക്കളിയല്ല

സംഗതി ഏറെ ഗൗരവപ്പെട്ടതാണ്. ലോകത്തെ പല പ്രമുഖ ശാസ്ത്രജ്ഞരും അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാം ഈ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. ഗൗരമായ ചര്‍ച്ചകളും നടക്കും.

വരുംകാല പ്രതീക്ഷ

വരുംകാല പ്രതീക്ഷ

വരും കാലത്തിന്റെ പ്രതീക്ഷയാണോ സെക്‌സ് റോബോട്ടുകള്‍? അതോ ലോകാവസാനത്തിന്റെ സസൂചനയോ? ഇത്തരത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. മനുഷ്യന് മനുഷ്യനോടുള്ള ബന്ധം തന്നെ സെക്‌സ് റോബോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്നും ഭയപ്പെടുന്നവരുണ്ട്.

സെഷനുകള്‍

സെഷനുകള്‍

പല സെഷനുകളാണ് കോണ്‍ഫറന്‍സില്‍ ഉണ്ടാവുക. അതില്‍ ഹ്യൂമനോയ്ഡ് റോബോട്ടുകളെ കുറിച്ച് ചര്‍ച്ചയുണ്ടാവും, റോബോട്ടുകളുടെ വികാരവും വ്യക്തിത്വവും എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടും, സൈബര്‍ സെക്‌സ് ടോയ്‌സിനെ കുറിച്ച് ചര്‍ച്ചയുണ്ടാവും, കൃത്രിമ ബുദ്ധിയുള്ള ലൈംഗിക ഉപകരണങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാകും.

നിരോധനത്തിന് കാരണം

നിരോധനത്തിന് കാരണം

കഴിഞ്ഞ വര്‍ഷം ഈ കോണ്‍ഫറന്‍സ് മലേഷ്യയില്‍ നിരോധിച്ചതാണ്. നിയമ വിരുദ്ധം ആണെന്നും സഹിക്കാവുന്നതിനും അപ്പുറമാണെന്നും പറഞ്ഞായിരുന്നു നിരോധനം.

അതുക്കും മേലെ

അതുക്കും മേലെ

മലേഷ്യയില്‍ പ്ലാന്‍ ചെയ്തിരുന്നതിനേക്കാള്‍ 'എക്‌സ്ട്രീം' ആയിരിക്കും ലണ്ടനിലെ കോണ്‍പറന്‍സ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തൊക്കെയാകും ഇത്തവണ ഒളിപ്പിച്ച് വച്ചിട്ടുള്ളത് എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു ഊഹവും ഇല്ല.

 റോബോട്ട് വേശ്യാലയം

റോബോട്ട് വേശ്യാലയം

സെക്‌സ് റോബോട്ടുകള്‍ വന്നാല്‍ വേശ്യാലയങ്ങള്‍ പോലും അവയെ വച്ച് നിര്‍മിക്കാം എന്ന് സ്വപ്‌നം കാണുന്നവരുണ്ട്. ചിലരൊക്കെ ഇപ്പോള്‍ തന്നെ അതിന്റെ പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്.

ആര്‍ക്കും പങ്കെടുക്കാം

ആര്‍ക്കും പങ്കെടുക്കാം

ഇത്തവണത്തെ ലണ്ടന്‍ കോണ്‍ഫറന്‍സിന്‍ ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നത്. ചെറിയ ഒരു ഫീസ് ഒടുക്കിയാല്‍ മതി. 16,327 രൂപയാണ് മുതിര്‍ന്ന ആളുകള്‍ക്കുള്ള ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 10171 രൂപയും.

English summary
Top academics in the field of robotics and human-computer interaction will come together at Goldsmiths University, south east London, to discuss the future of artificial sex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X