മാഞ്ച. യുണൈറ്റഡ് താരങ്ങള്‍ ഹോട്ടലില്‍ ലൈംഗിക വ്യാപാരം നടത്തിയതായി യുവതി
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സഹതാരങ്ങളായിരുന്ന റയന്‍ ഗിഗ്‌സ്, നെവില്ലെ സഹോദരങ്ങള്‍, പോള്‍ സ്‌കോള്‍സ് തുടങ്ങിയവര്‍ ചേര്‍ന്ന് ആരംഭിച്ച ഹോട്ടലില്‍ ലൈംഗിക വ്യാപാരം നടത്തിയതായി യുവതിയുടെ വെളിപ്പെടുത്തല്‍. ലൈംഗിക തൊഴിലാളിയായ കേറ്റ് ലീയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഹോട്ടലിലേക്ക് താന്‍ ഒരാളെ വിളിച്ചുവരുത്തിയെന്നും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടെന്നും യുവതി പറഞ്ഞു. ഹോട്ടലിലെ മുറിയില്‍ പുറത്തേക്ക് നോക്കിനില്‍ക്കുന്ന ചിത്രവും ലീ പുറത്തുവിട്ടിട്ടിുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ഫുട്‌ബോള്‍ താരങ്ങള്‍ ചേര്‍ന്ന് ഹോട്ടല്‍ ഫുട്‌ബോള്‍ എന്ന പേരില്‍ വന്‍കിട ഹോട്ടല്‍ ആംഭിച്ചത്.

ഒരുവര്‍ഷംകൊണ്ടുതന്നെ മികച്ച ഹോട്ടലെന്ന പേരും കരസ്ഥമാക്കി. മികച്ച ബിസിനസ് ഹോട്ടല്‍ എന്ന യുകെയിലെ പുരസ്‌കാരം താരങ്ങളുടെ ഹോട്ടലിനാണ് ലഭിച്ചത്. യുവതിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഹോട്ടലിന് ദുഷ്‌പേരുണ്ടാക്കുമെന്നുറപ്പാണ്. ഗിഗ്‌സ് എന്തു കരുതിയാലും തനിക്ക് വിരോധമില്ലെന്നും ഗിഗ്‌സിന്റെ ഭൂതകാലം അത്ര ക്ലീന്‍ അല്ലല്ലോയെന്നുമാണ് ലീ പറയുന്നത്.
150 പൗണ്ടാണ് ലീ ഒരുമണിക്കൂര്‍ നേരത്തേക്ക് ഇടപാടുകാരനില്‍ നിന്നും സ്വന്തമാക്കിയത്. താന്‍ മാത്രമല്ല, ഒട്ടേറെ പെണ്‍കുട്ടികള്‍ ഹോട്ടലില്‍ ഇടപാടിനായി എത്തിയിട്ടുണ്ടാകും. യുകെയില്‍ ഇതൊരു പുതുമയുള്ള കാര്യമല്ലെന്നും യുവതി പറയുന്നു. സംഭവത്തില്‍ ഹോട്ടലിന്റെ ഉടമസ്ഥരായ ഫുട്‌ബോള്‍ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications