Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടപ്പറ പങ്കിട്ടതിന് 2 കോടി നഷ്ടപരിഹാരം വേണമെന്ന് യുവതി

സിഡ്‌നി: വര്‍ഷങ്ങളോളം കിടപ്പറ പങ്കിട്ട പുരുഷനില്‍ നിന്നും രണ്ടു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ത്രീ രംഗത്ത്. നിയമപരമായ കാരണത്താല്‍ പേരുവെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഫെഡറല്‍ സര്‍ക്യൂട്ട് കോര്‍ട്ടില്‍ വിചിത്രമായ പരാതിയുമായി രംഗത്തെത്തിയത്.

പരാതിയില്‍ പറയുന്നയാള്‍ വര്‍ഷങ്ങളോളം തന്റെ അടുത്തെത്തുമായിരുന്നെന്നും അന്ന് താന്‍ സൗജന്യമായാണ് സെക്‌സ് അനുവദിച്ചതെന്നും യുവതി പറയുന്നു. ഇപ്പോള്‍ വേശ്യാലയത്തില്‍ നിന്നും തന്നെ പുറത്താക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ഞെരുക്കത്തിലുമാണ്. ആയതിനാല്‍ നഷ്ടപരിഹാരമായി 539,000 ഡോളറാണ് (ഏകദേശം രണ്ടരക്കോടി രൂപ) നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. രണ്ടു മില്യണ്‍ ഡോളറോളം ആസ്തി പ്രതിഭാഗത്തിനുണ്ടെന്നും സ്ത്രീ ചൂണ്ടിക്കാട്ടി.

Sex Workers

എന്നാല്‍ സ്ത്രീയുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഇത്തരമൊരു കാര്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കോടതിക്ക് ബോധ്യമായെങ്കിലും വിവാഹ ബന്ധമുണ്ടാകാത്തതിനാല്‍ നഷ്ടപരിഹാരം വിധിക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.

വേശ്യാലയത്തില്‍ നിന്നും പുറത്താക്കിയശേഷം സ്ത്രീ ജോലിയോ പണമോ തന്നു സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പൂര്‍വ കാമുകനെ സമീപിച്ചിരുന്നു. എന്നാല്‍ അയാള്‍ അതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കോടതി പരാതി നിരസിച്ചെങ്കിലും മേല്‍ കോടതില്‍ അപ്പീല്‍ നല്‍കാനാണ് യുവതിയുടെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+