കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സി ഡ്രസ്; 20 പെണ്‍കുട്ടികളെ സ്‌കൂള്‍ തിരികെ അയച്ചു; പെണ്‍വേഷം ധരിച്ച് ആണ്‍കുട്ടികളുടെ പ്രതിഷേധം

  • By Anwar Sadath
Google Oneindia Malayalam News

കാലിഫോര്‍ണിയ: സ്‌കൂളിന്റെ ഡ്രസ് കോഡ് തെറ്റിച്ച് സെക്‌സിയസ്റ്റ് വേഷവുമായെത്തിയ 20 പെണ്‍കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടികളുടെ വ്യത്യസ്ത പ്രതിഷേധം ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. പെണ്‍കുട്ടികളെ അനുകരിച്ച് സെക്‌സിയസ്റ്റ് ആയ ഓഫ് ഷോള്‍ഡര്‍ വേഷം ധരിച്ചായിരുന്നു ആണ്‍കുട്ടികള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതികരിച്ചത്.

കാലിഫോര്‍ണിയയിലെ സാന്‍ ബെനിറ്റോ ഹൈസ്‌കൂളിലായിരുന്നു സംഭവം. സ്‌കൂള്‍ ഇത്തരത്തില്‍ പ്രത്യേക ഡ്രസ് കോഡിന്റെ പേരിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഓഫ് ഷോള്‍ഡര്‍ വസ്ത്രങ്ങള്‍ സ്‌കൂളില്‍ നേരത്തെ നിരോധിച്ചതാണെന്നാണ് അധികൃതരുടെ വാദം.

skirt

അതേസമയം, കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ പഠിക്കുന്ന താന്‍ ഓഫ് ഷോള്‍ഡര്‍ വസ്ത്രം പലപ്പോഴായി ധരിച്ചിട്ടുണ്ടെന്ന് ഒരു ജൂനിയര്‍ വിദ്യാര്‍ഥിനി പറയുന്നു. ഞാന്‍ മാത്രമല്ല, പല വിദ്യാര്‍ഥിനികളും അത് സ്ഥിരമായി ധരിക്കാറുണ്ട്. അത് ഒരു സാധാരണ വസ്ത്രം മാത്രമാണ്. വലിയ ട്രെന്‍ഡ് ആയ ഇവ ഏതെങ്കിലും തരത്തില്‍ ശാരീരികാര്‍ഷണമുള്ളതല്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

വസ്ത്രം ധരിക്കാന്‍ അധികൃതരോട് പ്രതിഷേധിക്കേണ്ടിവരുന്നത് പോലും അത്ഭുതമായി തോന്നുന്നു. അമേരിക്ക പോലെ അതിവികസനമുള്ള ഒരു രാജ്യത്തും ഡ്രസ് കോഡിന്റെ പേരില്‍ പെണ്‍കുട്ടികളെ വേട്ടയാടുന്നത് ശരിയല്ല. തങ്ങള്‍ക്കനുകൂലമായുള്ള ആണ്‍കുട്ടികളുടെ പ്രതിഷേധം ഏറെ സന്തോഷിപ്പിക്കുന്നതായും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

English summary
‘Sexist’ dress code: Boys wear off-shoulder tops to school after 20 girls sent home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X