• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പത്തും ഇരുപതുമല്ല, 600 വർഷം കഠിന തടവ്; പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച 32കാരന് ശിക്ഷ വിധിച്ച് കോടതി

വാഷിംഗ്ടണ്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് മിക്ക രാജ്യങ്ങളും നടപ്പാക്കാറുള്ളത്. എന്നിട്ടു പോലും പലയിടങ്ങളിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ വര്‍ഷവും പുറത്തുവരാറുള്ളത്. വലിയ ശിക്ഷകള്‍ നല്‍കിയിട്ടും അതിക്രമങ്ങള്‍ക്ക് ഒരു കുറവും സംഭവിക്കുന്നില്ലെന്നതാണ് പ്രധാന വസ്തുത.

എന്നാല്‍ അമേരിക്കയിലെ ഒരു കോടതി കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ഒരാള്‍ക്ക് വിധിച്ച ജയില്‍ ശിക്ഷ കേട്ടാല്‍ ആരായാലും ഒന്നും അമ്പരന്നുപോകും. പത്തും ഇരുപതും വര്‍ഷമല് ല, 600 വര്‍ഷത്തേക്കാണ് യുഎസിലെ ഒരു കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. വിശദാംശങ്ങളിലേക്ക്. . .

സംഭവം 2014 മുതൽ

സംഭവം 2014 മുതൽ

2014നും 2019നും ഇടയില്‍ ഇയാള്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങഴെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് ഇരകളായ കുട്ടികള്‍ക്ക് നാല് വയസുമാത്രമാണ് പ്രായം. അമേരിക്കന്‍ പൗരനായ മാത്യു ടെയ്‌ലര്‍ മില്ലര്‍ എന്നയാളെയാണ് 600 വര്‍ഷത്തേക്ക് കോടതി ശിക്ഷവിധിച്ചത്.

 കുറ്റകൃത്യത്തിന്റെ തീവ്രത

കുറ്റകൃത്യത്തിന്റെ തീവ്രത

യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി സ്‌കോട്ട് കൂഗ്‌ളറാണ് പ്രതിയെ 600 വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പ്രതി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കം വിവിധ കുറ്റകൃത്യങ്ങളും അതിന്റെ തീവ്രത കണക്കാക്കിയാണ് ഇങ്ങനെയൊരു ശിക്ഷ വിധിച്ചത്. 32കാരനാണ് പ്രതി മാത്യു ടെയ്‌ലര്‍ മില്ലര്‍.

എല്ലാം സമ്മതിച്ചു

എല്ലാം സമ്മതിച്ചു

പ്രതി ചെയ്ത കുറ്റമെല്ലാം കോടതിയില്‍ ഏറ്റുപറഞ്ഞു. സംഭവത്തില്‍ എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ് ജോണി ഷാര്‍പ്പ് പറയുന്നത് ഇങ്ങനെ, മില്ലര്‍ ചെയ്തത് അസ്വസ്ഥപ്പെടുന്ന കുറ്റകൃത്യം മാത്രമല്ല, ആരോചകമായ ഒന്ന് കൂടിയാണ്. രണ്ട് കുഞ്ഞുങ്ങളുടെ ബാല്യമാണ് അയാള്‍ ഇത്രയും വര്‍ഷങ്ങളില്‍ ഇല്ലാതാക്കിയത്- ജോണി ഷാര്‍പ്പ് പറഞ്ഞു.

 ദൃശ്യങ്ങളും

ദൃശ്യങ്ങളും

ഇയാള്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുന്ന പ്രകൃതക്കാരനാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഇലട്രോണിക് ഡിവൈസുകളില്‍ നിന്ന് നൂറഫ് കണക്കിന് കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രണ്ട് കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

cmsvideo
  BJP leader insult hathras victim | Oneindia Malayalam
  മറ്റൊരു കേസും

  മറ്റൊരു കേസും

  ഇതുകൂടാതെ 12 വയ്‌സ് പ്രായമുള്ള ഒരു ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസും കൂടിയുണ്ട്. ഈ കേസില്‍ ഇയാള്‌ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. 2019 ഒക്്ബറിലാണ് മില്ലര്‍ കുറ്റസമ്മതം നടത്തിയത്.

  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹത്രസിലേക്ക് കടക്കാന്‍ അനുമതി; കൂടുംബത്തിന് നുണപരിശോധന; പ്രതിഷേധം

  ഹത്രാസ് :എസ്ടി കുറ്റവാളികളുമായി ഒത്തുകളി, അന്വേഷണം സുപ്രീകോടതി നിരീക്ഷണത്തിൽ വേണമെന്ന് കുടുംബം

  രാഹുൽ ഗാന്ധിയുടെ ഹത്രാസ് യാത്രയ്ക്ക് വഴിമുടക്കാൻ യോഗി സർക്കാർ; യുപി കോൺഗ്രസ് അധ്യക്ഷൻ വീട്ടുതടങ്കലിൽ

  ഹത്രാസ് കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് അനുകൂലമായി ഉന്നതജാതിക്കാരുടെ ധര്‍ണ, നീതി ലഭിക്കണമെന്ന് ആവശ്യം

  English summary
  Sexual abuse on young children; A 32-year-old sentenced to 600 years In US
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X