കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ഭീതിയില്‍; എയ്ഡ്‌സിനെ വെല്ലുമോ സിക വൈറസ്? ലൈംഗിക ബന്ധത്തിലൂടെ രോഗം പടരുന്നതായി സ്ഥിരീകരണം

  • By Siniya
Google Oneindia Malayalam News

ജനീവ: എയ്ഡ്‌സ് മാത്രമാണ് ലൈംഗിക ബന്ധത്തിലൂടെ പകരുതെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ആഗോളത്തലത്തില്‍ ഭീതിപരത്തുന്ന സിക വൈറസ് തന്നെയാണ് ഇപ്പോള്‍ ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്. എയ്ഡ്‌സിനെ പോലെ തന്നെ മാരക രോഗം തന്നെയാണ് സിക വൈറസിലൂടെ ഉണ്ടാകുന്നത്. കൊതുകളില്‍ കൂടി മാത്രമാണ് വൈറസ് പടരുന്നതെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിലയിരുത്തല്‍. എന്നാല്‍ വൈറസ് ബാധയുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ രോഗം പടരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി രൂക്ഷമായികൊണ്ടിരിക്കുകയാണ്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സിക വൈറസ് യുറോപ്പടക്കം 25 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ലോകത്ത് സിക വൈറസ് നാശം വിതയ്ക്കുന്ന സാഹചര്യ ത്തിലാണ് പുതിയ ഭീതി കൂടി ജനങ്ങളെ പിടികൂടിയിരിക്കുന്നത്. എയ്ഡ്‌സ് രോഗം ഉണ്ടാകുന്നതിന് തുല്യമായ ആശങ്ക തന്നെയാണ് ഇക്കാര്യത്തിലുമുള്ളത്.

സിക ലൈംഗിക ബന്ധത്തിലൂടെ

സിക ലൈംഗിക ബന്ധത്തിലൂടെ

ആഗോളത്തലത്തില്‍ ഭീതി പരത്തിയ സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പടരുമെന്ന് കണ്ടെത്തല്‍. ഇത് എയ്ഡിസിനെ പോലെ തന്നെ മാരക രോഗമായി മാറുമെന്നാണ് റിപ്പോര്‍ട്ട്.

വൈറസ് പകരുന്നത്

വൈറസ് പകരുന്നത്

ഇതുവരെ കൊതുകിലൂടെ മാത്രമേ സിക വൈറസ് പകരുതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വൈറസ് ബാധയുമായുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാരക രോഗത്തിന് അടിമയാകുമെന്നാണ് റിപ്പോര്‍ട്ട്

നേരത്തെ സ്ഥീരീകരിച്ചത്

നേരത്തെ സ്ഥീരീകരിച്ചത്

ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പകരുമെന്ന് 1978 ല്‍ ടെക്‌സാസിലാണ് ഒരാള്‍ക്ക് രോഗം സഥീരീകരിച്ചിത്. കൊതുകളിലൂടെ മാത്രമേ വൈറസ് പകരൂ എന്ന വാദത്തെ പിന്തള്ളിയാണ് യു എസിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

ലൈംഗിക ബന്ധത്തിലൂടെ

ലൈംഗിക ബന്ധത്തിലൂടെ

വെനസ്വലേയില്‍ നിന്നും യു എസില്‍ തിരിച്ചെത്തിയ വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിക്കാണ് ഇപ്പോള്‍ സിക വൈറസ് ഉണ്ടായതായി സ്ഥിരീകരിച്ചത്.

എയ്ഡ്‌സിനെ പോലെ ഈ വൈറസും

എയ്ഡ്‌സിനെ പോലെ ഈ വൈറസും

മാരകരോഗമായ എയ്ഡ്‌സിനെ പോലെ തന്നെ വില്ലനാണ് ഈ സിക വൈറസും. െൈലംഗിക ബന്ധത്തിലൂടെ ഈ വൈറസും പകരുമെന്ന് ആരോഗ്യ വിഭാഗം സ്ഥീരീകരിച്ചു.

വാക്‌സിനുകള്‍

വാക്‌സിനുകള്‍

സിക വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശാസ്ത്രഞ്ജരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ സിക വൈറസ് പടര്‍ന്നു പിടിച്ചതായി സ്ഥീരീകരിച്ചു.

സിക വൈറസ് ആഗോള അടിയന്തരാവസ്ഥ

സിക വൈറസ് ആഗോള അടിയന്തരാവസ്ഥ

സിക വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2009 ല്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധയെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ആദ്യമായി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കാന്‍ ആരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ യാത്രകളൊന്നും ചെയ്യാത്ത മിക്കവര്‍ക്കും ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭിണികളില്‍ വൈറസ്

ഗര്‍ഭിണികളില്‍ വൈറസ്

ഗര്‍ഭിണികളായ സ്ത്രീകളില്‍ സിക വൈറസ് ബാധ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ മുന്‍ കരുതല്‍ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തേക്ക് ഗര്‍ഭം ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

സിക വൈറസ് ബാധിച്ചാല്‍

സിക വൈറസ് ബാധിച്ചാല്‍

നവജാത ശിശുക്കളിലാണ് കൂടുതലായും സിക വൈറസ് പടര്‍ന്നു പിടിച്ചത് കണ്ടെത്തിയിരിക്കുന്നത്. ചെറിയ തലയോട്ടിയും മസ്തിഷ്‌കവുമായാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ബ്രസീലില്‍ മാത്രം 2000 ത്തോളം കുഞ്ഞുങ്ങളാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്.

English summary
Sexually transmitted Zika case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X