Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌നോഡനെ വശീകരിക്കാന്‍ റഷ്യന്‍ചാരസുന്ദരി ശ്രമിച്ചു?

ലണ്ടന്‍: പെണ്ണാണ് പുരഷന്റെ ബലഹീനത എന്നല്ലേ പറയാറ്. അമേരിക്കയുടെ ഒത്തിരി രഹസ്യവിവരങ്ങള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയ മുന്‍ സി ഐ എ ഉദ്യോഗസ്ഥനെ വശീകരിക്കാന്‍ റഷ്യന്‍ സര്‍ക്കാന്‍ ഈ പതിനെട്ടാം അടവ് പ്രയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍.

അന്ന ചാപ് മാന്‍ എന്ന ചാര സുന്ദരിയാണ് എഡ്വേഡ് സ്‌നോഡനെ വശീകരിക്കാന്‍ ശ്രമിച്ചതത്രെ. സണ്‍ഡേ പീപ്പ്ള്‍സ് എന്ന ബ്രിട്ടീഷ് പത്രത്തിലാണ് റഷ്യ സ്‌നോഡനെ വശീകരിക്കാന്‍ ചാരസുന്ദരിയെ ഏര്‍പ്പെടുത്തിയതായി വാര്‍ത്ത വന്നിരിക്കുന്നത്.

sexy-russian-spy-tried-seduce-snowden

സ്‌നോഡനെ മരുമകനാക്കി തളച്ചിടാനായിരുന്നത്രെ റഷ്യയുടെ ഉദ്ദേശ്യം. നിലവില്‍ റഷ്യയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന സ്‌നോഡനെ വശീകരിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് അന്നയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

റഷ്യന്‍ സ്ത്രീയെ സ്‌നോഡന്‍ വിവാഹം ചെയ്യുന്നതോടെ അദ്ദേഹത്തിന് റഷ്യന്‍ പൗരത്വം ലഭിയ്ക്കും. അങ്ങനെ സംഭവിച്ചാല്‍ ഈ പേരില്‍ സ്‌നോഡനെ റഷ്യയില്‍ തന്നെ തളച്ചിടാന്‍ സാധിയ്ക്കുമായിരുന്നു എന്നും റഷ്യ കണക്കുകൂട്ടിയത്രെ.

ഇതിലൂടെ യു എസിന്റെ കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നതാണ് റഷ്യയെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അന്ന ഒരു വട്ടം സ്‌നോഡനെ കാണുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+