ആരാ നിങ്ങള്‍? ഐ ആം ഷാരൂഖ്; മെറ്റ ഗാലയില്‍ കിങ് ഖാനോട് പേര് ചോദിച്ച് മാധ്യമപ്രവര്‍ത്തകര്‍
ലോകത്തെ ഫാഷന്‍ പ്രേമികളുടെ ഏറ്റവും വലിയ ഇവന്റാണ് മെറ്റ് ഗാല. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലാണ് ഈ ഫാഷന്‍ ഇവന്റ് നടക്കുന്നത്. ഇവിടെ ഷാരൂഖ് ഖാന്റെ മാസ് എന്‍ട്രിയാണ് ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ഒരേയൊരു കിങ് ഖാനായ ഷാരൂഖ് ഖാനെ ഇതുവരെ കാണാത്ത അപ്പിയറന്‍സിലാണ് ഇന്ന് ഈ ഫാഷന്‍ വേദിയില്‍ കണ്ടത്.
അതേസമയം, വിദേശ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരം സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വേഗത്തില്‍ പ്രചരിച്ചത്. സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ച് റെഡ് കാര്‍പെറ്റില്‍ നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഷാരൂഖിനോട് സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

ബോളിവുഡ് സിനിമാ സ്‌റ്റൈലില്‍ 'ഹായ്, ഐ ആം ഷാരൂഖ് (ഞാന്‍ ഷാരൂഖ്) എന്ന് നടന്‍ മറുപടി പറയുന്നു. അതേസമയം, വീഡിയോ കണ്ട് താരത്തിന്റെ ആരാധകര്‍ അസ്വസ്ഥരാണ്. മാധ്യമ പ്രവര്‍ത്തകര്‍ ഷാരൂഖിനെ തിരിച്ചറിയാതെ പോയതില്‍ ആരാധകര്‍ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
ഷാരൂഖിന്റെ ലുക്കിനെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള സ്യൂട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്. പാന്റിനും ഷര്‍ട്ടിനു മുകളില്‍ ഒരു നീണ്ട കോട്ടും ഉണ്ടായിരുന്നു. ഹെവി ആഭരണങ്ങളും അദ്ദേഹം ധരിച്ചു. 'കെ' എന്ന വലിയ അക്ഷരം തൂക്കിയിട്ട മാലയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. 'സൂപ്പര്‍ഫൈന്‍: ടെയ്ലറിങ് ബ്ലാക്ക് സ്‌റ്റൈല്‍' എന്നതായിരുന്നു ഇത്തവണത്തെ തീം.
ഷാരൂഖിനെ കൂടാതെ, ദില്‍ജിത് ദോസഞ്ജിന്‍, കിയാര അദ്വാനി എന്നിവരും മെറ്റ് ഗാലയില്‍ അരങ്ങേറ്റം കുറിച്ചു. പ്രിയങ്ക ചോപ്ര അഞ്ചാം തവണയും പങ്കാളിയായി. ഫാഷന്‍ ഡിസൈനര്‍മാരായ മനീഷ് മല്‍ഹോത്രയും സബ്യസാചി മുഖര്‍ജിയും മെറ്റ് ഗാല 2025 ല്‍ പങ്കെടുത്തു.












Click it and Unblock the Notifications