കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഹിദ് ഖാന്‍ അബ്ബാസി പാകിസ്താന്റെ 18-ാമത് പ്രധാനമന്ത്രി

  • By Anoopa
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്റെ 18-ാമത് പ്രധാനമന്ത്രിയായി മുന്‍ പെട്രോളിയം മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഷാഹിദ് ഖാന്‍ അബ്ബാസിയെ തിരഞ്ഞെടുത്തു. നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ ഷഹബാസ് ഷരീഫ് നവാസിന്റെ പിന്‍ഗാമിയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഷെരീഫിന്റെ രാജിയെത്തുടര്‍ന്ന് പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രിയായി ഷാഹിദ് ഖാന്‍ അബ്ബാസി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ പഞ്ചാബ് മുഖ്യമന്ത്രിയായ ഷഹബാസ് ഷെരീഫിന് പ്രധാനമമന്ത്രിപദം ഏറ്റെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങള്‍ ഉണ്ടായിരുന്നു.

പാനമ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷെരീഫ് രാജി വെച്ചത്.

xabbasi

1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെതത്തിയ കോടതി അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷെരീഫ് രാജി വെയ്ക്കുകയും ചെയ്തു. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പാകിസ്താനിലെ തെഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

English summary
Shahid Khaqan Abbasi elected 18th Prime Minister of Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X