പീഡനത്തിനൊടുവില്‍ ഭര്‍ത്താവ് പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ മൂക്ക് ഛേദിച്ചു
ലാഹോര്‍: ശൈശവ വിവാഹവും സ്ത്രീപീഡനം തുടര്‍ക്കഥയായ പാക്കിസ്ഥാനില്‍ നിന്നും മറ്റൊരു ദുരന്തകഥകൂടി പുറത്തുവരുന്നു. ഏഴാം വയസില്‍ വിവാഹതിയാവുകയും വര്‍ഷങ്ങളോളം ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനത്തിനിരയാവുകയും ചെയ്ത ഒരു പെണ്‍കുട്ടിക്ക് പീഡനത്തിനൊടുവില്‍ തന്റെ മൂക്ക് നഷ്ടമായിരിക്കുകയാണ്.
ഷഹീദ എന്ന പെണ്‍കുട്ടിയാണ് ദുരന്ത കഥയിലെ നായിക. ഏഴാം വയസിലാണ് ഷഹീദയെ ഷാഹിബ്‌സദ എന്ന പത്തൊമ്പതുകാരനായ യുവാവ് വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടിയ പീഡനങ്ങളാണ് ബാലിക അനുഭവിക്കേണ്ടി വന്നത്. വിവാഹം കഴിഞ്ഞ് പതിനൊന്നു വര്‍ഷമാകുമ്പോഴേക്കും പീഡനം ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു ഷഹീദയ്ക്ക്.

എന്നാല്‍, കഴിഞ്ഞ മെയ്മാസം പതിനാറാം തീയതി പുതിയൊരു പീഡനരീതിയാണ് ഭര്‍ത്താവ് ഷഹീദയ്ക്ക് നേരെ പ്രയോഗിച്ചത്. പതിവുള്ള ശാരീരിക മര്‍ദ്ദനത്തിനൊടുവില്‍ പെണ്‍കുട്ടിയെ കയറുകൊണ്ട് കസേരയുമായി ചേര്‍ത്ത് ബന്ധിച്ചു. പിന്നീട് യാതൊരു ദയയമില്ലാതെ അവളുടെ മൂക്ക് ഛേദിക്കുകയായിരുന്നു ക്രൂരനായ ഭര്‍ത്താവ്. സംഭവം കണ്ടുനിന്ന ഭര്‍തൃമാതാവാകട്ടെ മകനൊപ്പം ചേര്‍ന്ന് രണ്ടു ദിവസത്തോളം പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു.
പത്തൊമ്പതു ദിവസം നീണ്ടു നിന്ന പീഡനത്തിനും ബന്ധനത്തിനുശേഷം ഒരു ദിവസം രാത്രി ഷഹീദ ഭര്‍തൃ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഓടിയും നടന്നും പുലര്‍ച്ചയോടെ വീടണഞ്ഞ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ സെയ്ദു ഷെരീഫ് ഹോസ്പിറ്റലിലും പിന്നീട് ഹൈതബാദ് മെഡിക്കല്‍ കോപ്ലക്‌സിലേക്കും മാറ്റി. ഇതിനകം തന്നെ ഷഹീദയ്ക്ക് രണ്ട് ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞതായി പിതാവ് സെയ്ദ് പറഞ്ഞു.
കടം വാങ്ങിയ 1,50,000 രൂപ ഇതിനകം തന്നെ ചികിത്സയ്ക്കായി ചിലവായതായി അദ്ദേഹം പറഞ്ഞു. ഷഹീദയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കിലും കൈയ്യില്‍ കൂടുതല്‍ പണമില്ലെന്നാണ് പിതാവ് പറയുന്നത്. മകളെ ഈ നിലയിലാക്കിയ ഭര്‍ത്താവിനും വീട്ടുകാര്‍ക്കമെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് ഷഹീദയുടെ മാതാപിതാക്കള്‍ ചീഫ് ജസ്റ്റിസിനടക്കം പരാതി നല്‍കിയിട്ടുണ്ട്. പിതാവിന്റെ വീട്ടില്‍ കഴിയുന്ന ഷഹീദയുടെ ഒന്നരവയസുള്ള കുട്ടിയെ വിട്ടുകിട്ടണമെന്നും ഇവര്‍ പോലീസിനോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications