കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന്‌റെ വിശപ്പകറ്റാന്‍ ഭക്ഷ്യബാങ്കുമായി യുഎഇ, 2017 ദാനവര്‍ഷം

2017 ദാന വര്‍ഷമായി ആചരിക്കുന്നതിന്‌റെ ഭാഗമായി ഭക്ഷ്യബാങ്ക് തുടങ്ങുകയാണ് യുഎഇ ഭരണാധികാരി. അധികം വരുന്ന ഭക്ഷണം പാവങ്ങൾക്ക് വിതരണം ചെയ്യും

Google Oneindia Malayalam News

ദുബൈ: ലോകത്തിന്‌റെ വിശപ്പകറ്റാന്‍ ദുബൈ ഒരുങ്ങുന്നു. 2017 ദാനവര്‍ഷമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അധികം വരുന്ന ഭക്ഷണം ശേഖരിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് ദുബൈ ഭരണാധികാരി ശൈഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടക്കും കുറിയ്ക്കുന്നത്.

ഭക്ഷ്യ ബാങ്കിന്‌റെ പ്രവര്‍ത്തനം

തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഭക്ഷ്യബാങ്ക് പ്രവര്‍ത്തിക്കുക. ഭക്ഷ്യസംസ്‌ക്കരണത്തിനും ശേഖരണത്തിനും വിതരണത്തിനും പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തും. ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, എന്നിവിടങ്ങളില്‍ ഭക്ഷണം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കും. വില്‍പന നടത്തിയ ശേഷം ബാക്കി വരുന്ന ഭക്ഷണം ഭക്ഷ്യബാങ്കിന്‌റെ വളണ്ടയര്‍മാര്‍ ശേഖരിക്കും.

ഭക്ഷ്യമാലിന്യം ഇല്ലാതാക്കും

ലോകത്തിലെ ആദ്യത്തെ ഭക്ഷ്യമാലിന്യ രഹിത നഗരമായി ദുബൈയെ മാറ്റാനാണ് ഭരണാധികാരികളുടെ ലക്ഷ്യം. ഇതോടൊപ്പം ഭക്ഷണം പാവങ്ങള്‍ക്ക് ദാനം ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌റെ ഭാഗമാകാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിയ്ക്കുമെന്നാണ് ദുബൈ ഭരണാധികാരി ശെഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വീക്ഷണം.

റംസാൻ മാസത്തിലെ പ്രവര്‍ത്തനം

റംസാൻ മാസത്തില്‍ ഭക്ഷ്യ ബാങ്കിന്‌റെ പ്രവര്‍ത്തനം വിപുലമാക്കാന്‍ ലക്ഷ്യം. ഇതിനായി ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വളണ്ടിയര്‍മാരെ നിയമിക്കും. ഇവര്‍ മുഖേനെ ഭക്ഷണം ശേഖരിച്ച് റംസാന്‍ വ്രതം നോറ്റിരിക്കുന്ന പാവങ്ങള്‍ ഭക്ഷണം വിതരണം ചെയ്യും.

സമ്പത്ത് വ്യവസ്ഥയ്ക്കും ഗുണം ചെയ്യും

ഭക്ഷ്യബാങ്കിന്‌റെ പ്രവര്‍ത്തനം യുഎഇ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമന്നാണ് വിലയിരുത്തല്‍. വര്‍ഷം തോറും 13 ബില്ല്യണ്‍ ദിനാറാണ് വര്‍ഷം തോറും മാലിന്യ സംസ്‌ക്കണത്തിനായി രാജ്യം ചെലവഴിക്കുന്നത്. ഇത് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

2017-ദാന വര്‍ഷം

2017 ദാനവര്‍ഷമാക്കാനാണ് യുഎഇ പ്രസിഡന്‌റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍ നഹ്യാന്അറെ ആഹ്വാനം. ഇതിന്‌റെ ഭാഗമായി വലിയ പദ്ധതികളാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്‌റെ നേതൃത്വത്തില്‍ നടക്കുന്നത്.

English summary
The UAE Food Bank will collaborate with local authorities as well as local and international charities to introduce a comprehensive ecosystem improving the efficiency of food storage, packaging and distribution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X