കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് അന്തരിച്ചു

Google Oneindia Malayalam News

ദുബായ്: ദുബായ് രാജകുമാരന്‍ ഷേയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം അന്തരിച്ചു. സെപ്തംബര്‍ 19 ന് രാവിലെയാണ് മരണം സംഭവിച്ചത്.

ആരാണ് ഷേയ്ഖ് റാഷിദ്... ദുബായിയെ ദു:ഖത്തിലാഴ്ത്തിയ രാജകുമാരന്‍ആരാണ് ഷേയ്ഖ് റാഷിദ്... ദുബായിയെ ദു:ഖത്തിലാഴ്ത്തിയ രാജകുമാരന്‍

33 വയസ്സ് മാത്രം പ്രായമുള്ള രാജകുമാരന്‍ ഹൃദഘാതത്താലാണ് മരിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Dubai Shekh

ദുബായ് രാജാവും യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ മൂത്തമകനാണ് ഷേയ്ഖ് റാഷിദ്.

കുതിരയോട്ടത്തില്‍ ഏറെ കമ്പമുള്ള ആളായിരുന്നു ഷേയ്ഖ് റാഷിദ്. സബീല്‍ റേസിങ് ഇന്റര്‍ നാഷണല്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2008 ല്‍ ഷേയ്ഖ് റാഷിദിനെ യുഎഇ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി നിയമിച്ചിരുന്നു. പിന്നീട് ജോലി ഭാരത്തെ തുടര്‍ന്ന് 2010 അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.

യുഎഇയിലെ ഒട്ടേറെ ബിസിനസ് സംരഭങ്ങളുടെ സാരഥിയും പങ്കാളിയും ആയിരുന്നു ഷേയ്ഖ് റാദിഷ്. യുണൈറ്റഡ് ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പ് ദുബായ്, സബീല്‍ റേസിങ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ഉടമയും നൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, നൂര്‍ ഇസ്ലാമിക് ബാങ്ക്, ദുബായ് ഹോള്‍ഡിംഗ് കമ്പനി എന്നിവയുടെ പ്രിന്‍സിപ്പല്‍ പാര്‍ട്ണറും ആയിരുന്നു.

English summary
Shaikh Rashid Bin Mohammad Bin Rashid Al Maktoum died of heart attack on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X