അധ്യാപികയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് 5,000 ഡോളര്‍ പിഴ
ജനീവ: മതവിശ്വാസത്തിന്റെ പേരില്‍ അധ്യാപികയ്ക്ക് ഷേയ്ക്ക് ഹാന്‍ഡ് നല്‍കാന്‍ വിസമ്മതിക്കുന്ന മുസ്ലീം വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും പിഴയീടാക്കാന്‍ സ്വിറ്റ്‌സര്‍ലന്റിലെ ഒരു പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി നിയമമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഭരണകൂടത്തിന്റെ ഇടപെടല്‍.
സാധാരണ രീതിയില്‍ സ്‌കൂളിലെ അധ്യാപിക വിദ്യാര്‍ഥികള്‍ക്കെല്ലാം ഷെയ്ക്ക് ഹാന്‍ഡ് നല്‍കുക പതിവാണ്. നോര്‍ത്തേണ്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ കന്റോണിലെ തെര്‍വില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒരു സംഘം മുസ്ലീം വിദ്യാര്‍ഥികള്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. മതവിശ്വാസ പ്രകാരം അന്യസ്ത്രീകളെ സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ച് സ്‌കൂള്‍ അധികൃതര്‍ അധ്യാപികയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതില്‍ നിന്നും അവരെ ഒഴിവാക്കി. എന്നാല്‍, സംഭവം വന്‍ ഒച്ചപ്പാടുണ്ടാക്കിയതോടെ പ്രാദേശിക ഭരണകൂടം ഇടപെടുകയായിരുന്നു. രാജ്യത്ത് സ്ത്രീ പുരുഷന്മാരില്‍ വേര്‍തിരിവില്ലെന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ അങ്ങിനെ കാണാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കുട്ടികള്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നത് തെറ്റല്ല. അത് അത്യാവശ്യമായ ഒരു സംഗതിയാണ്. ഏതെങ്കിലും മതത്തിനുവേണ്ടി രാജ്യത്തെ നിയമം മാറ്റാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ മതവിശ്വാസത്തിന്റെ പേരില്‍ കുട്ടികള്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കാന്‍ വിസമ്മതിച്ചാല്‍ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും 5.046 ഫ്രാങ്ക് പിഴ ഈടാക്കാമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications