കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിക്വെയുടെ കുടുംബവുമായുള്ള സകല ബന്ധവും ഉപേക്ഷിച്ച് ഷക്കീറ; കേസിന് പിന്നാലെ പുതിയ നീക്കം

Google Oneindia Malayalam News

മാഡ്രിഡ്: സ്പാനിഷ് അധികൃതരില്‍ നിന്നും നികുതി വെട്ടിപ്പ് കേസ് നേരിടുന്ന പോപ്പ് ഗായിക ഷക്കീറയുടെ പുതിയ നടപടിയും വിവാദത്തില്‍. മുന്‍ ഭര്‍ത്താവും സ്പാനിഷ് ഫുട്‌ബോള്‍ താരവുമായിരുന്ന ജെറാര്‍ഡ് പിക്വെയുടെ കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് ഷക്കീറ. കേസ് ഒറ്റയ്ക്ക് നടത്താനാണ് ഷക്കീറയുടെ തീരുമാനം.

കുട്ടികളുടെ അവകാശം ആര്‍ക്കാണെന്ന കാര്യത്തില്‍ നിയമയുദ്ധവും പിക്വെയുമായി നടക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെ മൊത്തമായി അകറ്റി നിര്‍ത്താനാണ് ഷക്കീറയുടെ തീരുമാനം. പിക്വെ ഷക്കീറയെ വഞ്ചിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോയതാണ് ബന്ധം തകരാന്‍ കാരണം. വിശദമായ വിവരങ്ങളിലേക്ക്....

1

ജെറാര്‍ഡ് പിക്വെയുമായി തെറ്റി പിരിഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ടായിരുന്നു ഷക്കീറ. എന്നാല്‍ ഇപ്പോള്‍ ആ ബന്ധവും മുറിഞ്ഞിരിക്കുകയാണ്. പിക്വെയുടെ അമ്മയെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ് ഷക്കീറ. അടുത്തിടെ നടന്ന പരിപാടിക്കിടെ നടന്ന കൂടിക്കാഴ്ച്ചയില്‍ പിക്വെയുടെ അമ്മയുടെ അടുത്തേക്ക് പോകാന്‍ പോലും ഷക്കീറ തയ്യാറായില്ല. ഷക്കീറയും പിക്വെയും പത്ത് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തിനൊടുവിലാണ് പിരിയാന്‍ തീരുമാനിച്ചത്.

2

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍

ഇരുവര്‍ക്കും രണ്ട് കുട്ടികളാണ് ഉള്ളത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചത്. പിക്വെയ്ക്ക് വേറൊരു ബന്ധമുണ്ടെന്ന് ഷക്കീറ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചത്. നിലവില്‍ ഇരുവരും നിയമപോരാട്ടത്തിലാണ്. കുട്ടികള്‍ ആര്‍ക്കൊപ്പമാണ് ജീവിക്കുക എന്ന കാര്യത്തിലാണ് നിയമപോരാട്ടം. ഈ പോരാട്ടത്തോടെ ഷക്കീറയും പിക്വെയും തമ്മില്‍ വലിയ രീതിയില്‍ അകന്നിരിക്കുകയാണ്. ബന്ധം പിരിഞ്ഞാല്‍ സാധാരണ ഏതൊരു സെലിബ്രിറ്റികളും പരസ്പരമുള്ള സൗഹൃദം നിലനിര്‍ത്താറുണ്ട്.

3

പിക്വെയും ഷക്കീറയും തമ്മില്‍ ഇനി യാതൊരു തരത്തിലുള്ള സൗഹൃദവും നിലനില്‍ക്കില്ല. ഇരുവരും കടുത്ത ദേഷ്യത്തിലാണ്. പിക്വെയോട് ക്ഷമിക്കാന്‍ ഷക്കീറ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ ഷക്കീറയ്ക്ക് താല്‍പര്യം സ്‌പെയിനില്‍ നിന്ന് മാറി മയാമിയില്‍ താമസക്കമാക്കാനാണ് ഷക്കീറ ആഗ്രഹിക്കുന്നത്. കുട്ടികള്‍ക്കും അതൊരു മാറ്റമായിരിക്കുമെന്നാണ് കരുതുന്നത്. ഇതിലൂടെ പിക്വെയെ കാണുകയേ വേണ്ട എന്ന കാര്യവും സാധിക്കും.

4

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

ഇതിനിടെയാണ് പിക്വെയുടെ അമ്മയുമായുള്ള ബന്ധവും ഷക്കീറ അവസാനിപ്പിച്ചു. ഷക്കീറയുടെ മകന്‍ മിലാനിന്റെ ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിന് കുടുംബസമേതമാണ് പിക്വെ എത്തിയത്. ഒപ്പം ഷക്കീറയുമുണ്ടായിരുന്നു. എന്നാല്‍ ഷക്കീറയ്ക്ക് ഇത് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമായിരുന്നു. പിക്വെയുടെ പുതിയ കാമുകി ക്ലാര ചിയയെ തീര്‍ത്തും ഷക്കീറ അവഗണിച്ചു. ഇവരോടുള്ള പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ പിക്വെയുടെ അമ്മയെയും ഷക്കീറ അവഗണിച്ചു. അവര്‍ ഇരുന്ന ഭാഗത്തേക്ക് പോകാന്‍ പോലും ഷക്കീറ തയ്യാറായില്ല.

5

അതേസമയം ഷക്കീറ മത്സരത്തിനിടെ നടുവിരല്‍ കൊണ്ട് കണ്ണ് ചൊറിയുന്ന രീതിയില്‍ നടത്തിയ ആംഗ്യം പിക്വെയ്ക്ക് നേരെയുള്ള അധിക്ഷേപമായും സ്പാനിഷ് മാധ്യമങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ഇതിനോടൊന്നും അവര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം സ്പാനിഷ് അധികൃതര്‍ ഷക്കീറയ്‌ക്കെതിരെ ചുമത്തിയ കേസില്‍ അതിരൂക്ഷമായിട്ടാണ് അവര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 118 കോടിയില്‍ അധികം രൂപ ഷക്കീറ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 2012-2014 ആണ് ഈ സംഭവം നടന്നത്.

6

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍

അതേസമയം കേസില്‍ വിധി ഷക്കീറയ്ക്ക് അനുകൂലമല്ലെങ്കില്‍ അവര്‍ക്ക് എട്ട് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും. അത് മാത്രമല്ല രണ്ട് കോടിയോളം രൂപ പിഴയായും അടയ്‌ക്കേണ്ടി വരും. ബാഴ്‌സലോണ കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. അതേസമയം അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണ് സ്പാനിഷ് ട്രഷറി പ്രവര്‍ത്തിക്കുന്നതെന്ന് ഷക്കീറ ആരോപിച്ചു. ഒരു ഒത്തുതീര്‍പ്പിനാണ് അവരുടെ ശ്രമം. അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കേണ്ടി വരും. എന്നാല്‍ അതിന് തയ്യാറല്ല. കോടതിയില്‍ പോരാടാനാണ് തീരുമാനം. തന്റെ പ്രതിച്ഛായയെ ഇല്ലാതാക്കാനാണ് അധികൃതരുടെ ശ്രമമെന്നും ഷക്കീറ കുറ്റപ്പെട്ടു. സ്‌പെയിന്‍ ഒരാള്‍ 183 ദിവസത്തില്‍ അധികം ചെലവിട്ടാല്‍ ആ വ്യക്തി നികുതി അടയ്ക്കണമെന്നാണ് നിയമം.

English summary
shakira breaks all relationship with gerard pique's family after her remarks against tax authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X