പ്രഥമ ആർച്ചർ അമിഷ് സാഹിത്യ പുരസ്കാരം ശാലിനി മുള്ളിക്കിന്
പ്രഥമ ആർചർ അമിഷ് സാഹിത്യ പുരസ്കാരം ഡോ ശാലിനി മുള്ളിക്കിന്. 'ദി വേ ഹോം' എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ക്വീൻ എലിസബത്ത് II സെന്ററിൽ നടന്ന ഐജിഎഫ് ലണ്ടൻ വേദിയിൽ വെച്ച് യുകെ സാംസ്കാരിക-മാധ്യമ-കായിക സെക്രട്ടറി ലിസ നാൻഡി പുരസ്കാരം സമ്മാനിച്ചു. 25,000 ഡോളർ ആണ് പുരസ്കാര തുക. സാഹിത്യത്തിനുള്ള ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാന തുകയാണിത്.
ദുഃഖം, സ്വത്വം, വീണ്ടടുക്കൽ എന്നിവയെ കുറിച്ചാണ് ദി വേ ഹോം പ്രതിപാദിക്കുന്നത്. ഗോവയിലേക്ക് പലായനം ചെയ്യുന്ന മൂന്ന് മില്ലേനിയലുകളുടെ കഥയാണ് പുസ്തകത്തിൽ പറയുന്നത്. അവർ നേരിടുന്ന പ്രതിസന്ധികളും സൗഹൃദത്തിലൂടെയും സ്വയം കണ്ടെത്തുന്നതിലൂടെയും ശക്തി തിരിച്ചറിയുന്നതുമാണ് കഥ.

പുരസ്കാരം സമ്മാനിക്കവെ അതിന്റെ സാംസ്കാരിക പ്രാധാന്യത്തെ കുറിച്ച് ലിസ നാൻഡി ഊന്നി പറഞ്ഞു. 'ജനങ്ങൾ തമ്മിലുള്ള ബന്ധം ഞങ്ങളെ സംബന്ധിച്ച് വളരെ ഏറെ പ്രധാനപ്പെട്ടതാണ്. വിഭജിക്കപ്പെട്ട് നിൽക്കാൻ പല കാരണങ്ങളും നമ്മൾ തിരയുന്നു. ലോകം ശിഥിലമാവുകയും ധ്രുവീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ തടസ്സങ്ങൾ മറികടക്കാൻ സർക്കാരുകൾ മുന്നിട്ടിറങ്ങേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഈ ഉത്തരവാദിത്തമാണ് നമ്മുക്ക് വാഗ്ദാനം ചെയ്യുന്നത്', അവർ വ്യക്തമാക്കി.
2024 ലെ ലണ്ടൻ ഐജിഎഫ് വേദിയിൽ വെച്ചായിരുന്നു ആർചർ അമിഷ് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചത്. ആധുനിക ഇന്ത്യയുടെ സങ്കീർണതയും ചലനാത്മകതയും വരച്ചുകാട്ടുന്ന ഇന്ത്യൻ എഴുത്തുകാരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ലോകപ്രശസ്ത എഴുത്തുകാരായ ജെഫ്രി ആർച്ചർ, അമിഷ് ത്രിപാഠി എന്നിവർ ഹൗസ് ഓഫ് അഭിനന്ദൻ ലോധയുമായി സഹകരിച്ചാണ് പുരസ്കാരം വിതരണം ചെയ്തത്. 'സംസ്കാരം എന്നത് വെറുമൊരു മൃദുശക്തിയല്ല മറിച്ച് ആഗോള ആഖ്യാനങ്ങളെ രൂപപ്പെടുത്താനും അന്താരാഷ്ട്ര ബന്ധങ്ങൾ ആഴത്തിൽ ശക്തിപ്പെടുത്താനും ഇന്ത്യ-യുകെ പങ്കാളിത്തം പുതിയ തലത്തിലേക്ക് എത്തിക്കാനും പ്രാപ്തമായ സൂപ്പർ പവർ ആണെന്ന ഐജിഎഫിന്റെ വിശ്വാസത്തിന്റെ തെളിവ് കൂടിയാണ് പുരസ്കാരം.
പുരസ്കാര വിതരണ ചടങ്ങിൽ എന്തുകൊണ്ട് കഥ പറച്ചിൽ വളരെ പ്രധാനപ്പെട്ടതാകുന്നുവെന്ന് ആർച്ചറും ത്രിപാഠിയും വ്യക്തമാക്കി. ' കഥാകൃത്തുകൾ നേരിടുന്ന പ്രധാന പ്രശ്നം എന്നത് അവർക്ക് പുരസ്കാരം ലഭിക്കുന്നില്ലെന്നതാണ്. എന്നാൽ നിങ്ങൾക്ക് അറിയാവുന്നതും വായിച്ചിട്ടുള്ളതുമായ നോബൽ സമ്മാന ജേതാക്കൾ എത്രപേരുണ്ടെന്ന് എണ്ണാൻ ഞാൻ ഓരോരുത്തരേയും വെല്ലുവിളിക്കുന്നു. ആളുകൾ കഥാകൃത്തുകളേയാണ് വായിക്കുന്നത്', ആർച്ചർ പറഞ്ഞു.
മങ്ങാൻ അനുവദിക്കാത്ത വിധം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് ഒരു കഥാകാരന്റെ ജോലിയെന്ന് ത്രിപാഠിയും വ്യക്തമാക്കി. 'ഒരു കഥാകാരന്റെ ഏറ്റവും വലിയ ജോലി എന്നത് കഥകളെ മങ്ങാൻ അനുവദിക്കരുത് എന്നാണ് സ്റ്റീവ് ജോബ്സ് പറഞ്ഞത്. കഥ എഴുതുന്നവർ മാത്രമല്ല, വായനക്കാരും നല്ല കഥാകൃത്തുക്കളാണ്. ശ്രദ്ധ പിടിച്ചുപറ്റുകയും ആശയ വിനിമയം നടത്തേണ്ടതും പ്രധാനമാണെന്നതിനാൽ നിങ്ങളും ഒരു കഥാകൃത്തായിരിക്കണം', ത്രിപാഠി പറഞ്ഞു.
'നവീകരണം, ഉൾപ്പെടുത്തൽ, ആഗോള സഹകരണം എന്നിവയിലൂടെ ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള ആശയങ്ങളുടെ ശക്തിയിലാണ് ഞങ്ങൾ എല്ലാകാലത്തും വിശ്വസിച്ചത്. ഏതൊരു മികച്ച ആശയത്തിന്റേയും ഹൃദയം എന്നത് ഒരു കഥയാണ്. അറിയപ്പെടാത്ത ഇന്ത്യൻ കഥകളെ വെളിച്ചത്തുകൊണ്ടുവരുന്നതിനും അവ അർഹിക്കുന്ന ആഗോള വേദിയിൽ എത്തിക്കുന്നതിനുമുള്ള ഉത്തരവാദിത്തമാണ് ഐജിഎഫ് ആർച്ചർ അമിഷ് പുരസ്കാരത്തിന് ഉള്ളത്. സാഹിത്യങ്ങളും രാഷ്ട്രങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള പ്രധാന ശക്തിയാണെന്ന് കൂടി ലോകത്തെ ഓർപ്പിക്കുകയാണ് അത്',ഐജിഎഫിന്റെ സ്ഥാപകനും ചെയർമാനുമായ മനോജ് ലാഡ്വ പറഞ്ഞു
ഐജിഎഫ് ആർച്ചർ അമിഷ് പുരസ്കാരത്തെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ സ്ഥാപകൻ അഭിനന്ദൻ ലോധയും പ്രതികരിച്ചു. ''ഇന്ത്യയിലെ പ്രമുഖ ബ്രാൻഡഡ് ലാൻഡ് ഡെവലപ്പറായ അഭിനന്ദൻ ലോധ ഒരു ഭൂമി തിരഞ്ഞെടുക്കുന്നത് അതിന്റെ സാമ്പത്തിക മൂല്യം മാത്രം നോക്കിയല്ല, മറിച്ച് അതിന്റെ ആത്മീയതയും പൈതൃകവുമെല്ലാം പരിഗണിച്ചാണ്. ഇന്ത്യയുടെ യഥാർത്ഥ സമ്പത്ത് നമ്മൾ നിർമ്മിക്കുന്ന കാര്യങ്ങളിലല്ല, മറിച്ച് നമ്മൾ ഓർമ്മിക്കുകയും കൈമാറുകയും ചെയ്യുന്ന കഥകളിലാണ് , കഥകളുടെ പാരമ്പര്യത്തിലാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു', അദ്ദേഹം വ്യക്തമാക്കി.
യുകെയിൽ ഐജിഎഫ് പരിപാടിയുടെ ആദ്യ ദിവസത്തെ പ്രധാന ആകർഷണമായിരുന്നു പുരസ്കാര വിതരണം. നൂറിലധികം പ്രഭാഷകരും ആയിരത്തിലധികം പേരും പരിപാടിയുടെ ഭാഗമായി. സാങ്കതിക വിദ്യ മുതൽ വ്യാപാരം , വാണിജ്യം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഐജിഎഫ് വേദിയിൽ ചർയ്യായി. 2025 എന്നത് മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിന് 10 വർഷം തികയുകയാണ്, മാത്രമല്ല ഇരു രാജ്യങ്ങളും ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം യാഥാർത്ഥ്യമായി.ഈ ചരിത്ര കരാർ ആഘോഷിക്കുന്നതിനും അവസരങ്ങൾ കൂടുതൽ പര്യവേഷണം ചെയ്യുന്നതിനും യുകെ-ഇന്ത്യ പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടത്തിന് വെളിച്ചം വീശുകയും ചെയ്യുന്ന ആദ്യത്തെ പ്രധാന ആഗോള പ്ലാറ്റ്‌ഫോം കൂടിയാണ് ഐജിഎഫ് ലണ്ടൻ.
ഇന്ത്യ ഗ്ലോബൽ ഫോറത്തെ കുറിച്ച്
സമകാലിക ഇന്ത്യയെ കുറിച്ചുള്ള കഥകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയാണ് ഇന്ത്യ ഗ്ലോബൽ ഫോറം. ഇന്ത്യയുടെ വേഗത്തിലുള്ള വളർച്ച ലോകത്തിനള്ള വലിയ അവസരമാണ്. ബിസിനസുകളേയും രാജ്യങ്ങളെയും ആ അവസരവുമായി ബന്ധിപ്പിക്കാൻ ഐജിഎഫ് സഹായിക്കുന്നു.












Click it and Unblock the Notifications