ബസ്സില്‍ യാത്രക്കാര്‍ക്കുമുന്നില്‍ തുണിയുരിഞ്ഞ യുവതിയുടെ വീഡിയോ വൈറല്‍
ഷാങ്ഹായ്: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് യാത്രക്കാരുടെ മുന്നില്‍ ഉടുപ്പുരിഞ്ഞ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയവഴി വൈറലാകുന്നു. ചൈനയിലെ ഷാങ്ഹായിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നില്ല. തന്നെ ചിലര്‍ തുറിച്ചുനോക്കുന്നതിനിടയില്‍ യുവതി മേല്‍വസ്ത്രം ഊരുകയായിരുന്നു.
ബസ്സിലുണ്ടായിരുന്നവരെല്ലാം യുവതിയോട് വസ്ത്രം ധരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ അതിന് തയ്യാറായില്ല. അതിനിടെ ഒരാള്‍ രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പോലീസില്‍ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും സംഭവിക്കാത്തമട്ടിലായിരുന്നു യുവതി. മുന്നിലിരിക്കുന്നവരെ നോക്കിയതല്ലാതെ അവര്‍ വസ്ത്രം ധരിക്കാന്‍ തയ്യാറായതുമില്ല.

ഒടുവില്‍ ഒരു സ്ത്രീ സമീപത്തെത്തി തന്റെ ജാക്കറ്റ് യുവതിയെ ധരിപ്പിച്ചതോടെയാണ് രംഗം ശാന്തമായത്. വസ്ത്രം ധരിപ്പിക്കുമ്പോള്‍ യുവതി എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയിലായിരിക്കാം അവര്‍ വസത്രം ഉരിഞ്ഞതെന്നാണ് സഹയാത്രകര്‍ പിന്നീട് പറഞ്ഞത്. ബസ്സില്‍ തുടര്‍ന്നും യാത്ര ചെയ്ത അവര്‍ അസാധാരണമായി ഒന്നും നടന്നില്ലെന്ന മട്ടില്‍ തന്റെ സ്ഥലമെത്തിയപ്പോള്‍ ഇറങ്ങുകയും ചെയ്തു.
സ്ത്രീയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ബസ്സില്‍ നടന്ന സംഭവം ചിത്രീകരിച്ചയാള്‍ പിന്നീട് അത് ചൈനീസ് സോഷ്യല്‍ മീഡിയവഴി പുറത്തുവിടുകയായിരുന്നു.












Click it and Unblock the Notifications