നന്ദി മോദീ നന്ദി; മനംനിറഞ്ഞ് മറിയം ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയല്‍രാജ്യമായ പാകിസ്താനില്‍ നിന്നും ഒരു നന്ദി. ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് പാകിസ്താനില്‍ തിരിച്ചെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ മോദിക്ക് നന്ദി അറിയിക്കുന്നത്.
ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ പാക് പ്രധാനമന്ത്രി തിരിച്ചുപോകുമ്പോള്‍ മോദി മനോഹരമായ ഒരു ഷാള്‍ നവാസ് ഷെരീഫിന് നല്‍കിയിരുന്നു. നവാസ് ഷെരീഫിന്റെ അമ്മയ്ക്ക് വേണ്ടിയുള്ള മോദിയുടെ സമ്മാനമായിരുന്നു ഷാള്‍. വീട്ടിലെത്തിയ നവാസ് ഷെരീഫ് സ്വന്തം കൈകൊണ്ട് അത് അമ്മയ്ക്ക് നല്‍കി.

സ്‌നേഹസമ്മാനം
നവാസ് ഷെരീഫിന്റെ അമ്മയ്ക്ക് കൊടുക്കാന്‍ വേണ്ടിയാണ് നരേന്ദ്ര മോദി ഷാള്‍ കൊടുത്തുവിട്ടത്.

കൊള്ളാം ഷാള്‍
മോദിയുടെ സമ്മാനമായ ഷാളിന്റെ ചിത്രം കൂടി ചേര്‍ത്താണ് നവാസ് ഷെരീഫിന്റെ മകളായ മറിയം ഷെരീഫ് മോദിക്ക് നന്ദിയുമായി ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

എത്തിയതും പോസ്റ്റ്
മെയ് 27 ന് രാത്രി പത്തരയ്ക്കാണ് മറിയം ഇത് പോസ്റ്റ് ചെയ്തത്.

വരുമെന്ന് കരുതി
നവാസ് ഷെരീഫിനൊപ്പം മറിയം ഷെരീഫും ഇന്ത്യയിലേക്ക് വരും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

പിന്നൊരിക്കലാകാം
എന്നാല്‍ പിന്നീടൊരിക്കല്‍ വരാം, ഇപ്പോള്‍ ഇന്ത്യയിലേക്കില്ല എന്നാണ് ട്വിറ്ററിലൂടെ മറിയം പറഞ്ഞത്

മുംബൈയ്ക്ക് ശേഷം ആദ്യം
മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്.

രണ്ടേ രണ്ട് ദിവസം
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി ഇന്ത്യയിലെത്തിയ നവാസ് ഷെരീഫ് രണ്ട് ദിവസമാണ് ഇവിടെ തങ്ങിയത്












Click it and Unblock the Notifications