കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലഹാരങ്ങള്‍ കടലാസു കൂടുകളില്‍ മാത്രം; ഷാര്‍ജ നഗരസഭ നിയമം കര്‍ശനമാക്കി!!!

Google Oneindia Malayalam News

ഷാര്‍ജ: ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്ലാസിറ്റിക് കൂടുകളില്‍ പൊതിഞ്ഞ് നല്‍കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി പലഹാരങ്ങളടക്കം എല്ലാ ചൂടുള്ള ഭക്ഷണങ്ങളും കടലാസ് കൂടുകളില്‍ മാത്രം വിതരണം ചെയ്യാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റ് നിര്‍ദേശം നല്‍കി.

നിയമം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വരും ദിവസങ്ങളില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്താനും ഷാര്‍ജ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പുതിയ തീരുമാനം ഫ്രോസണ്‍ പദാര്‍ത്ഥങ്ങള്‍ക്ക് ബാധകമല്ല.

sharjah-map

ഖുബ്ബൂസ്, ബ്രഡ്ഡ് അടക്കം എല്ലാ ബേക്കറി പലഹാരങ്ങളും ഇനി കടലാസ് കൂടുകളില്‍ മാത്രമെ ലഭിക്കുകയുള്ളൂ. എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതിനകം നിയമം പാലിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ഖൂബ്ബൂസ് അടക്കം പല ആഹാര പദാര്‍ത്ഥങ്ങളും പ്ലാസ്റ്റിക് ബാഗുകളിലാണ് വിപണിയില്‍ ലഭിക്കുന്നത്. ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റാഷിദ് ബിന്‍ തലൈഹ ആണ് പുതിയ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

English summary
Sharjah bakeries to sell products in paper Covers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X