കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജാ സാംസ്‌കാരിക വകുപ്പ് എഴുത്തുകാരെ ആദരിച്ചു

  • By തൻവീർ
Google Oneindia Malayalam News

ഷാര്‍ജാ: സാംസ്‌കാരിക വകുപ്പിന്റെ അല്‍ ലൈല ഡിസ്ട്രിക് കാര്യാലയത്തില്‍ നടന്ന ചടങ്ങിലാണ് വിവിധ ഭാഷകളിലെ 35 എഴുത്തുകാരെയും ഗവേഷകരെയും ആദരിച്ചത്. കഴിഞ്ഞ നവംബറില്‍ അരങ്ങേറിയ 36ാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇംഗ്ലീഷ്, അറബിക് തുടങ്ങിയ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച എഴുത്തുകാര്‍ക്കാണ് ഷാര്‍ജാ സാംസ്‌കാരിക വകുപ്പ് ആദരം നല്‍കിയത്.

ബാബറി- അയോധ്യ കേസ്; സുബ്രഹ്മണ്യന്‍ സ്വാമിക്ക് തിരിച്ചടി, ഹര്‍ജി കോടതി തള്ളിബാബറി- അയോധ്യ കേസ്; സുബ്രഹ്മണ്യന്‍ സ്വാമിക്ക് തിരിച്ചടി, ഹര്‍ജി കോടതി തള്ളി

ഷാര്‍ജാ റൂളേഴ്‌സ് കോര്‍ട്ട് സെക്രട്ടറിയും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ തെക്കന്മാറും ചടങ്ങില്‍ ആദരമേറ്റുവാങ്ങി. ചടങ്ങില്‍ ആദരിക്കപ്പെട്ട ഏക ഇന്ത്യന്‍ എഴുത്തുകാരനാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ബാലചന്ദ്രന്‍. ഷാര്‍ജാ സാംസ്‌കാരിക വകുപ്പ് മേധാവി അബ്ദുളള മുഹമ്മദ് അല്‍ ഒവൈസ് പ്രശസ്തി പത്രം സമ്മാനിച്ചു. സാംസ്‌കാരിക വകുപ്പിന്റെ ആദരവില്‍ ഏറെ സന്തോഷമുണ്ടെന്ന് 45 വര്‍ഷമായി ഷാര്‍ജയില്‍ സേവനമനുഷ്ഠിക്കുന്ന ബാലചന്ദ്രന്‍ തെക്കന്മാര്‍ പറഞ്ഞു. തിയേറ്റര്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അഹ്മദ് ബൊര്‍ഹിമ കള്‍ച്ചറൽ അഫേര്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖസീര്‍ എന്നിവർക്ക് പുറമെ വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 tnv2

ഷാര്‍ജാ ഭരണാധികാരി ഷൈഖ് സുല്‍ത്താനെക്കുറിച്ചുളള കവിത ബാലചന്ദ്രന്‍ തെക്കന്മാര്‍ ചടങ്ങില്‍ അവതരിപ്പിച്ചു. ബാലചന്ദ്രന്റെ 'സ്‌ട്രൈറ്റ് ഫ്രം ലൈഫ്' എന്ന ഇംഗ്ലീഷ് കൃതിയാണ് കഴിഞ്ഞ ഷാര്‍ജാ പുസ്തകമേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. നിരധി ഇംഗ്ലീഷ് കൃതികളും കവിതാ സമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ബിജെപിക്ക് അടിപതറുന്നു: യോഗിയുടെ മണ്ഡലത്തിലും ബിജെപിക്ക് തിരിച്ചടി; ലോകഭമണ്ഡലങ്ങൾ കൈവിട്ടു...ബിജെപിക്ക് അടിപതറുന്നു: യോഗിയുടെ മണ്ഡലത്തിലും ബിജെപിക്ക് തിരിച്ചടി; ലോകഭമണ്ഡലങ്ങൾ കൈവിട്ടു...

സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലനായി കമലഹാസന്‍... മൂന്ന് സ്ത്രീകളെ ചതിച്ച താങ്കള്‍ തന്നെ ഇത് പറയണം!!സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലനായി കമലഹാസന്‍... മൂന്ന് സ്ത്രീകളെ ചതിച്ച താങ്കള്‍ തന്നെ ഇത് പറയണം!!

English summary
sharjah cultural department honored writers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X