Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് സമ്മതിച്ചില്ല, അച്ഛനെതിരെ 26കാരി കോടതിയില്‍

ഷാര്‍ജ: പ്രണയിക്കുന്ന ആളെത്തന്നെ വിവാഹം ചെയ്യണമെന്ന് പ്രണയിക്കുന്ന കാലത്ത് എല്ലാവര്‍ക്കും തോന്നും. അത്ഭുതമൊന്നുമല്ല ആ തോന്നല്‍. എന്നാല്‍ പ്രണയം സഫലീകരിക്കാന്‍ വേണ്ടി ആളുകള്‍ എന്തൊക്കെ ചെയ്യും. പെണ്‍കുട്ടികളാണെങ്കില്‍ പട്ടിണിയിരുന്ന് വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കാന്‍ നോക്കും. ചിലരാകട്ടെ ആത്മഹത്യാഭീഷണി മുഴക്കും. വീട്ടുകാരെ ഉപേക്ഷിച്ച് സ്‌നേഹിക്കുന്ന ആളുകളുടെ കൂടെ ഇറങ്ങിപ്പോകുന്നവരും കുറവല്ല.

എന്നാല്‍ ഷാര്‍ജയിലെ ഈ പെണ്‍കുട്ടി ചെയ്തത് ഇതിലും രസകരമായ ഒരു കാര്യമാണ്. ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാന്‍ അച്ഛന്‍ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ് കോടതിയില്‍ ഒരു പരാതി കൊടുത്തു. നല്ല വിദ്യാഭ്യാസ യോഗ്യതയും ജോലിയും ഉള്ളയാളാണ് കാമുകന്‍. പക്ഷേ കാമുകന്റെ സാമൂഹിക നിലവാരം മോശമാണ് എന്ന കാരണം പറഞ്ഞാണത്രെ അച്ഛന്‍ വിവാഹത്തെ എതിര്‍ത്തത്. ഇതിനെതിരെയാണ് പെണ്‍കുട്ടി കോടതിയിലെത്തിയത്.

wedding

എന്നാല്‍ കോടതിയില്‍ നിന്നും പെണ്‍കുട്ടിക്ക് അനുകൂലമായ മറുപടി കിട്ടിയില്ല. പല പ്രാവശ്യം അച്ഛനോട് ഇക്കാര്യം പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. അച്ഛന്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. അഭിഭാഷകനായ ഇബ്രാഹിം അലി ഹുസൈനാണ് പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായത്. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് തന്റെ കക്ഷിയുടെ തീരുമാനമെന്നും ഇദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+