ഇനിയുള്ള ഒന്‍പതു നാളുകള്‍ ഷാര്‍ജ മിന്നിത്തിളങ്ങും
ഷാര്‍ജ: എമിറേറ്റിനെ ദീപങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഏതാനും സ്ഥലങ്ങളും ഇനിയുള്ള ദിവസങ്ങളില്‍ അലങ്കാര വിളക്കിന്റെ പ്രകാശത്തില്‍ മിന്നിത്തിളങ്ങും.

ഷാര്‍ജ: ഇത് ആറാം തവണയാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. രാത്രി 7 മുതല്‍ അര്‍ധരാത്രി വരെ റോഡുകളിലും വലിയ കെട്ടിടങ്ങളിലും പ്രകാശ വിസ്മയ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവം തീര്‍ക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ കാണാന്‍ എത്തിച്ചേരുന്നത്. ഓരോ അരമണിക്കൂര്‍ ഇടവിട്ടും പ്രകാശ കിരണങ്ങള്‍ വിവിധ തരത്തിലുള്ള കാലാ രൂപങ്ങളും പ്രാചീന കലാ വിസ്മയങ്ങളും തീര്‍ക്കുന്ന കാഴ്ച എമിറേറ്റിന്റെ ഭംഗി വര്‍ദ്ദിപ്പിക്കും.

ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് പ്രകാശോത്സവത്തിന്റെ മുഖ്യ ആകര്‍ഷണ കേന്ദ്രം. പരിപാടി 13 ന് സമാപിക്കും.












Click it and Unblock the Notifications