കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ കുഞ്ഞിനെ ഉറക്കി കിടത്തിയത് അജ്ഞാതന്റെ കാറിൽ... പിന്നീട് സംഭവിച്ചത് !!!

രണ്ട് കാറുകളും ഒരേ മോഡലിൽ തന്നെ ഉള്ളതായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ ഉടൻ തന്നെ അമ്മ പൊലീസിൽ പരാതി നൽകി

  • By മരിയ
Google Oneindia Malayalam News

ഷാര്‍ജ: സുഹൃത്തിന്‌റെ കാറാണെന്ന് കരുതി അമ്മ കുഞ്ഞിനെ ഉറക്കി കിടത്തിയത് അജ്ഞാതന്റെ വണ്ടിയിൽ. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞുമില്ല, കാറുമില്ല...ഷാര്‍ജ പൊലീസിന്‌റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ തിരികെ കിട്ടി.

baby

സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിംഗിന് ഇറങ്ങിയതായിരുന്നു അമ്മയും 3 വയസ്സുള്ള കുഞ്ഞും. ഇതിനിടെ കുഞ്ഞ് ഉറങ്ങിപ്പോയി. കുഞ്ഞിനെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ കിടത്താമെന്ന് സുഹൃത്ത് പറഞ്ഞു. ഓട്ടോമാറ്റിക് കീ ഉപയോഗിച്ച് കാര്‍ തുറന്ന് കൊടുക്കുകയും ചെയ്തു. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം അമ്മയും സുഹൃത്തുക്കളും തിരിച്ചറിയിയുന്നത്. കാറുമില്ല, കുഞ്ഞും ഇല്ല. അത് മാത്രമല്ല, സുഹൃത്തിന്‌റെ കാറാണെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിനെ ഉറക്കി കിടത്തിയത് മറ്റാരുടേയോ വണ്ടിയിലാണ്. സുഹൃത്തിന്‌റെ കാര്‍ അപ്പോഴും പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു.

Baby car

അമ്മയും സുഹൃത്തുക്കളും ഉടന്‍ തന്നെ അല്‍ ബുഹരിയാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപ്പോഴാണ് അങ്ങോട്ട് മറ്റൊരാള്‍ കയറി വരുന്നത്. അയാളുടെ കാറിന്‌റെ പിന്‍ സീറ്റില്‍ ഒരു കുഞ്ഞിനെ കണ്ടെത്തി എന്ന് പറഞ്ഞ്. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയെ കുഞ്ഞ് തന്നെയാണ് അതെന്ന് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ കാര്‍ ഉടമയില്‍ നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത് അമ്മയ്ക്ക് കൈമാറി.

സുഹൃത്തിന്‌റെ കാറും അഞ്ജാതന്‌റെ കാറും ഒരേ മോഡല്‍ ആയിരുന്നും. രണ്ടും പാര്‍ക്ക് ചെയ്തിരുന്നത് ഒരേ സ്ഥലത്തും. ഇതേ തുടര്‍ന്നാണ് അമ്മ കുഞ്ഞിനെ അബദ്ധവശാല്‍ മറ്റൊരു കാറില്‍ കിടത്തി ഉറക്കിയത്. കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ച വ്യക്തിക്ക് ഷാര്‍ജ പൊലീസ് സമ്മാനം നല്‍കി.

English summary
The child went missing after the Arab mother left her three-year-old son in another person's car by mistake, thinking it was her own friend's vehicle, at the Khalid Lagoon in Sharjah Corniche. The colour and other specifications of the car matched that of her friend's.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X