കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിയിലായ യാചകന്റെ ഫ്‌ളാറ്റിലെ പണം കണ്ട് ഷാര്‍ജ പോലീസ് ഞെട്ടി!!!

Google Oneindia Malayalam News

ഷാര്‍ജ: താമസകുടിയേറ്റ വകുപ്പിന്റെ സഹകരണത്തോടെ ഷാര്‍ജയിലും പരിസരങ്ങളിലും പോലീസ് നടത്തിയ തെരച്ചലില്‍ യാചനയില്‍ ഏര്‍പ്പെട്ട 9663 പേര്‍ പിടിയിലായി. വിത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ ഏതാണ്ട് 2813 ഓളം പേര്‍ സ്ത്രീകളാണ്. അല്‍ താവൂന്‍ ഭാഗത്ത് നിന്നും പിടിയിലായ യാചകന്റെ ഫല്‍റ്റില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 1 മില്യന്‍ ദിര്‍ഹമാണ് പോലീസ് കണ്ടെടുത്തത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി പോലീസ് നടത്തിയ റെയ്ഡിനിടയില്‍ കുടുങ്ങിയവരുടെ കണക്കുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. പരിശോധനക്കിടെ ഷോപ്പിംങ് മാളുകളിലെ വാഹന പാര്‍ക്കിംങ് മേഖലയില്‍ അനധിക്രതമായി വാഹനങ്ങള്‍ കഴുകുന്നവരും പിടിയിലായിട്ടുണ്ട്. 20 അംഗ സംഘം 1.2 മില്യന്‍ ദിര്‍ഹമാണ് മാസം തോറും ഇത്തരത്തില്‍ സമ്പാദിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

beggar

ബലിപെരുന്നാള്‍ പ്രമാണിച്ച് എമിറേറ്റില്‍ യാചകര്‍ ഇറങ്ങാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തില്‍ വരും ദിവസങ്ങളിലും വ്യാപകമായ പരിശോധനകള്‍ എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നടത്തുമെന്ന് പോലീസ് അറിയിക്കുന്നു.

സ്ത്രീകള്‍ മാത്രം ഫല്‍റ്റില്‍ തനിച്ചിരിക്കുന്ന സമയങ്ങളില്‍ എത്തുന്ന യാചകരില്‍ പലരും വീട് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരക്കാരെ കരുതിയിരിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് മുന്നറിയിപ്പ് നല്‍കുന്നു. സംശയമുള്ളവര്‍ വീടു പരിസരത്തോ ഫല്‍റ്റ് പരിസരത്തോ കറങ്ങുന്നതായി ശ്രദ്ദയില്‍പ്പെട്ടാല്‍ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്.

English summary
Sharjah police arrested beggar with more than 1 million dirham hidden in his flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X