കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു; മണിക്കൂറുകൾക്കം അമ്മയെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്
ഷാർജ; രണ്ട് മാസം പ്രായമായ ആൺ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ അമ്മയെ മണിക്കൂറുകൾക്കം അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ബാലാവാകാശ സംരക്ഷണ കേന്ദ്രത്തിന്റെ പരാതിയിലായിരുന്നു നടപടി. ഷാർജയിലുള്ള പ്രശസ്തമായ സന്നദ്ധ സംഘടനയുടെ സ്ഥാപനത്തിന് മുൻപിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു സ്ത്രീ അറസ്റ്റിലായതെന്ന് സിഐഡി മേധാവി കേണല്‍ ബോവല്‍സോദ് പറഞ്ഞു.

ഒരു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി സംഘടന അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ഒരു സ്ത്രീ കുഞ്ഞുമായി വരുന്നതും കുട്ടിയെ ഉപേക്ഷിച്ച് പോകുന്നതും കണ്ടെത്താൻ പോലീസിന് സാധിച്ചു.
തുടർ അന്വേഷണത്തിൽ വെറും അഞ്ച് മണിക്കൂർ കൊണ്ട് അമ്മയെ പോലീസ് കണ്ടെത്തുകയായിരുന്നു. യുവതി അറബ് പൗരത്വമുള്ളയാളാണാണെന്ന് പോലീസ് പറഞ്ഞു. അവിഹിത ബന്ധത്തിൽ നിന്നാണ് താൻ ഗർഭം ധരിച്ചതെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും അവർ മൊഴി പോലീസിനോട് വെളിപ്പെടുത്തി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം
സിഐഡി സംഘം കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications