Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ: വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ 3വയസുകാരനെ ഫേസ്ബുക്കികള്‍ പിടിച്ച് വീട്ടിലാക്കി

ഷാര്‍ജ: ഷാര്‍ജയിലെ തിരക്കേറിയ റോഡില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മാതാപിതാക്കളെ സോഷ്യല്‍ മീഡിയയിലൂടെ പൊലീസ് കണ്ടെത്തി. ഷാര്‍ജ പൊലീസിനും സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കും ഏറെ അഭിമാനിയ്ക്കാവുന്ന ഒരു വാര്‍ത്തയാണ് ഷാര്‍ജയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് . ദിവവസങ്ങള്‍ക്ക് മുമ്പ് അല്‍ സബ്ഖയില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ ബന്ധുക്കളെ പൊലീസ് കണ്ടെത്തി .

കുട്ടിയെ അല്‍ സബ്ഖയില്‍ നിന്നും കണ്ടെത്തിയതോടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായ ഷാര്‍ജ പൊലീസിന്റെ ശ്രമം. ഇതിനായി സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ ചിത്രം പ്രചരിപ്പിയ്ക്കുകയായിരുന്നു .

Missing Kid

ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങള്‍ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതില്‍ പൊലീസിനൊപ്പം നിന്നു . അധികം വൈകാതെ കുട്ടിയെ തിരഞ്ഞ് അമ്മ പൊലീസ് സ്റ്റേഷനില്‍ എത്തി . കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചു . കുട്ടി തങ്ങള്‍ അറിയാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതാണെന്നാണ് അമ്മ പറയുന്നത് . ഇനിയും ഇതേ രീതി തുടര്‍ന്നാല്‍ കുട്ടിയെ ശ്രദ്ധിയ്ക്കാത്തതിന് മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+