ഷാര്‍ജ: നിയമലംഘനം പൊലീസ് പിഴയിട്ടത് അശ്രദ്ധരായ 390 കാല്‍നടയാത്രക്കാര്‍ക്ക്
ഷാര്‍ജ: എമിറേറ്റ്‌സില്‍ അശ്രദ്ധരായി റോഡ് മുറിച്ചുകടക്കുന്നവരെ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് 390 പേര്‍. ഒരാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ 390 പേരില്‍ നിന്നാണ് ഷാര്‍ജ പൊലീസ് ഇതിനകം പിഴ ഈടാക്കിയിട്ടുള്ളത്.
ഇത്തരത്തില്‍ സിഗ്നലുകളില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകട
ക്കുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് ഷാര്‍ജ പോലീസിലെ ട്രാഫിക് വിഭാഗം സിഗ്നലുകളില്ലാത്ത പ്രദേശങ്ങളില്‍ വെച്ച് റോഡ് മുറിച്ച് കടക്കുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കുന്നതിനായി ബോധവല്‍ക്കരണ ക്യാമ്പയിനുകളും നേരത്തെ ആരംഭിച്ചിരുന്നു.

ഒരു മാസക്കാലം നീണ്ടുനിന്ന ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ക്ക് ശേഷവും സ്ഥിതിയില്‍ മാറ്റം വരാത്തതിനെ തുടര്‍ന്നാണ് റോഡുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അശ്രദ്ധരായി റോഡ് മുറിച്ചുകടന്ന് നിയമം ലംഘിക്കുന്നവരില്‍ നിന്ന് 200 ദിര്‍ഹം പിഴയായി ഈടാക്കാനുള്ള തീരുമാനമുണ്ടാകുന്നത്.












Click it and Unblock the Notifications