കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലെ ടാക്സി യാത്ര ഇനി ചെലവേറും, നിരക്ക് കൂട്ടി

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പത്ത് ദിര്‍ഹത്തില്‍ നിന്നും പതിനൊന്നര ദിര്‍ഹമായാണ് കുറഞ്ഞ ടാക്‌സി നിരക്കുകള്‍ ഉയര്‍ത്തിയത്. എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് ടാക്‌സി നിരക്ക് ഉയര്‍ത്താന്‍ കാരണം. എണ്ണവിലിയിടിവിനെത്തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളും സബ്‌സിഡി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ എണ്ണവില വര്‍ധിയ്ക്കുന്നത്.

മൂന്നര വര്‍ഷത്തിന് ശേഷമാണ് ഷാര്‍ജയില്‍ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിയ്ക്കുന്നത്. പകല്‍ സമയത്ത് യാത്ര ചെയ്യുമ്പോള്‍ മൂന്നര ദിര്‍ഹത്തില്‍ നിന്നായിരിയ്ക്കും മീറ്റര്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാത്രി കാലങ്ങളില്‍ ഇത് നാല് ദിര്‍ഹമായിരിയ്ക്കും.

Sharjah

ഓരോ 650 മീറ്റര്‍ ദൂരം പിന്നിടുമ്പോഴും ടാക്‌സി മീറ്ററില്‍ വര്‍ധന രേഖപ്പെടുത്തും. പതിനൊന്നര ദിര്‍ഹത്തിന് താഴെയാണ് യാത്രക്കൂലിയെങ്കില്‍ യാത്രക്കാര്‍ മിനിമം നിരക്കായ പതിനൊന്നര ദിര്‍ഹം നല്‍കണം. ഏറെക്കാലമായി ടാക്‌സിക്കമ്പനികളും നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നു. 2012ലാണ് അവസാനമായി ഷാര്‍ജയില്‍ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്.

English summary
Sharjah taxi fare hiked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X