അപകടം;ഭര്‍ത്താവ് മരിച്ചതറിയാതെ ഭാര്യയുടെ ട്വീറ്റ്

കാറപകടം നടന്ന ക്ളര്‍ക്ക് കൗണ്ടി ഹൈവേ സ്ഥിരം അപകട മേഖലയാണെന്നും താന്‍ ആ സ്ഥലത്തെ വെറുക്കുന്നുവെന്നും യുവതി ട്വിറ്റ് ചെയ്തു. ഇടുങ്ങിയതും ഒട്ടേറെ വളവുകളുള്ളതുമായ ഈ പ്രദേശത്ത അപകട സാധ്യത കൂടുതലാണെന്നും സ്ത്രീ ട്വിറ്ററിലൂടെ പറഞ്ഞു.
തന്റെ ഭര്‍ത്താവും ഇതേ ഹൈവേയിലൂടെയാണ് ജോലി കഴിഞ്ഞെത്തുന്നതെന്ന് യുവതി പറഞ്ഞു. താന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചെന്നും എന്നാല്‍ അദ്ദേഹം ഫോണെടുക്കുന്നില്ലെന്നും പേടിയാകുന്നുവെന്നും സ്ത്രീ ട്വീറ്റ് ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ സുഹൃത്തുക്കളുള്ള കാരനെ എ്‌ലലാവരും ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു. കാറപകടം നടന്ന് രണ്ട് മണിയ്ക്കൂറുകള്‍ക്ക് ശേഷം യുവതി തന്റെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയും ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു, ക്രെയ്ഗ് ആര്‍ ജോണ്‍സണ്‍ 47, സംഭവസ്ഥലത്ത് മരിച്ചു എന്നായിരുന്നു ട്വീറ്റ്.
ക്രെയ്ഗ് സഞ്ചരിച്ചിരുന്ന കാര്‍ മീഡിയനില്‍ തട്ടി നിയന്ത്രണം വിട്ട് മറ്റൊരു കാറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രെയ്ഗ് സംഭവസ്ഥലത്ത് മരിച്ചു.












Click it and Unblock the Notifications