കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ ഒന്ന് ഹിന്ദിയിൽ പ്രശംസിച്ചതാ!!! പക്ഷേ, പറഞ്ഞുവന്നപ്പോൾ അത് മറ്റൊന്നായി... പണികിട്ടിയ വീഡിയോ

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്ക ഇപ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കൊടും ചൂടിലേക്കാണ് പോകുന്നത്. റിപ്പബ്ലിക്കന്‍സിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സും!

എതിര്‍വശത്ത് ഡെമോക്രാറ്റുകളുടെ പോരാളി ജോ ബൈഡന്‍ ആണ്. ബൈഡനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിട്ടുള്ളത് ഇന്ത്യന്‍ വംശജയായ കമല ഹാരിസും. അതുകൊണ്ട് തന്നെ ഇത്തവണത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് ഒരല്‍പം പ്രാധാന്യം കൂടുതലാണ്.

എന്തായാലും ഹിന്ദിയില്‍ ഒന്ന് ട്രംപിനെ പ്രശംസിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ ടിവി അവതാരക പിടിച്ച പുലിവാല്‍ ചെറുതായിരുന്നില്ല!!! കാണാം...

ടോമി ലാറെന്‍

ടോമി ലാറെന്‍

അമേരിക്കയിലെ ഒരു ടെലിവിഷന്‍ ഹോസ്റ്റ് ആണ് ടോമി ലാറെന്‍. അതിലുപരി, റിപ്പബ്ലിക്കന്‍സിന് വേണ്ടി രംഗത്ത് വന്ന് പ്രശസ്തി നേടിയ ആളും കൂടിയാണ്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ആണ് ഇവര്‍ ശ്രദ്ധ നേടുന്നത്.

ട്രംപിനെ പുകഴ്ത്തിയതാണ്

ട്രംപിനെ പുകഴ്ത്തിയതാണ്

ഇന്ത്യക്കാരോട് ആയിട്ടാണ് ടോമി ലാറെന്‍ പറയുന്നത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന ട്രംപ് പദ്ധതിയ്ക്ക് പിന്തുണ നല്‍കുന്ന ഇന്ത്യന്‍ സമൂഹത്തിനോട് നന്ദി പറഞ്ഞതാണ്.

ട്രംപ് ഒരു മൂങ്ങയെ പോലെ ജ്ഞാനിയാണ് എന്നായിരുന്നു ടോമി ലാറെന്‍ പറഞ്ഞത്.

Recommended Video

cmsvideo
Donald Trump to pay Rs 33 lakh to pornstar Stormy Daniels, here's the reason why
ഹിന്ദി വേണമായിരുന്നോ

ഹിന്ദി വേണമായിരുന്നോ

അഭിസംബോധന ചെയ്യുന്നത് ഇന്ത്യക്കാരെ അല്ലേ... അപ്പോള്‍ അല്‍പം ഹിന്ദി ആകാം എന്ന് കരുതിക്കാണും! മൂങ്ങയുടെ ഹിന്ദി വാക്കായ 'ഉല്ലു' എന്ന് കൂടി പ്രയോഗിച്ചുകളഞ്ഞു ടോമി ലാറെന്‍. അതോടെയാണ് സംഗതി വൈറല്‍ ആയത്.

ജ്ഞാനിയല്ല, മരമണ്ടന്‍!!!

ജ്ഞാനിയല്ല, മരമണ്ടന്‍!!!

ഉല്ലു എന്ന് വച്ചാല്‍ ഹിന്ദിയില്‍ മൂങ്ങ എന്ന് തന്നെയാണ് അര്‍ത്ഥം. എന്നാല്‍ ഉല്ലു എന്ന് പൊതുവേ ഉപയോഗിക്കുക വിഡ്ഢികളെ വിശേഷിപ്പിക്കാന്‍ ആണ്. പറഞ്ഞുവന്നപ്പോള്‍ ട്രംപിനെ ടോമി ലൈറെന്‍ വിഡ്ഢിയെന്ന് വിളിച്ചതുപോലെ ആയിപ്പോയി കാര്യങ്ങള്‍. വീഡിയോ കാണാം

വൈറലോട് വൈറല്‍

വൈറലോട് വൈറല്‍

ഈ വീഡിയോ എന്തായാലും നന്നായി വൈറല്‍ ആയിട്ടുണ്ട്. റിപ്പബ്ലിക്കന്‍സ് തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്. അത് ഗുണത്തേക്കാളേറെ ഇത്രയും ദോഷം ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിച്ചതും ഇല്ല. ഇതോടെ ടോമി ലാറെനും പ്രതിരോധത്തിലായിരിക്കുകയാണ്.

ഇന്ത്യന്‍ സമൂഹം നിര്‍ണായകം

ഇന്ത്യന്‍ സമൂഹം നിര്‍ണായകം

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അവിടത്തെ ഇന്ത്യന്‍ സമൂഹം ഏറെ നിര്‍ണായകമാണ്. പതിവ് രീതിയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ലഭിക്കാറുള്ളത്. ആ പിന്തുണ ഇത്തവണ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഡൊണാള്‍ഡ് ട്രംപ്.

സോഷ്യല്‍ മീഡിയ താരം

സോഷ്യല്‍ മീഡിയ താരം

വിവാദ നായികയായി മാറിയ ടോമി ലാറെന്‍ അമേരിക്കയിലെ ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഫേസ്ബുക്കില്‍ ഇവരുടെ പേജില് 4.4 ദശലക്ഷം ലൈക്കുകള്‍ ആണുള്ളത്. ട്വിറ്ററില്‍ ഇവര്‍ക്ക് 1.6 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

 ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് ട്രംപ്; പ്രചാരണ വീഡിയോയിൽ പ്രധാനമന്ത്രി മോദിയും ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് ട്രംപ്; പ്രചാരണ വീഡിയോയിൽ പ്രധാനമന്ത്രി മോദിയും

ഞാനും ഇന്ത്യക്കാരി, എന്റെ കുടുംബവും വിവേചനമറിഞ്ഞു, യുഎസ് വംശീയ വിരോധികളല്ലെന്ന് നിക്കി ഹാലി!!ഞാനും ഇന്ത്യക്കാരി, എന്റെ കുടുംബവും വിവേചനമറിഞ്ഞു, യുഎസ് വംശീയ വിരോധികളല്ലെന്ന് നിക്കി ഹാലി!!

English summary
She was trying to praise Donald Trump in Hindi, but it backfired- How! See the video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X