സൗദിയില്‍ ആറ് കാലുള്ള ആട് കൗതുകമാകുന്നു
റിയാദ്: ആറ് കാലുകളുമായി ജനിച്ച ആട് കൗതുകമാകുന്നു. സൗദി അറേബ്യയിലെ ഒരു ഫാമിലാണ് ആറു കാലുള്ള ആട് ജനിച്ചത്. ഏറെ നാളായി ആടുകളെ വളര്‍ത്തുന്ന ഫാമുടമയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത് ഇതാദ്യം. ഇതിന് മുമ്പും രാജ്യത്ത് ജനിതക വൈകല്യമുള്ള ആടുകള്‍ ജനിച്ചിരുന്നു. അഞ്ച് കാലുള്ള ആടും ഇത്തരത്തില്‍ ജനിച്ചിരുന്നു.
സാധാരണയായി വൈകല്യങ്ങളോടെ ജനിയ്ക്കുന്ന ആടുകള്‍ അധികനാള്‍ ജീവിച്ചിരിയ്ക്കില്ല. സൗദിയിലെ ഖമീസ് മുഷൈത്ത് പട്ടണത്തിലാണ് ആറ്് കാലുകളോട് കൂടിയ ആട് ജനിച്ചത്.

ഇതുവരേയും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ആടിനില്ല. ഏറെ കൗതുമാണ് ഉണ്ടായതെന്ന് ആടിന്റെ ഉടമയായ സയീദ് അല്‍ ഖഹ്താനി പറയുന്നു. ആടിനെ ആരോഗ്യത്തോടെ സംരക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. വര്‍ഷങ്ങളായി ആടുകളെ വളര്‍ത്തുകയാണ് സയീദ്.












Click it and Unblock the Notifications