Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫിനെ തെരഞ്ഞെടുത്തു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഷെഹ്ബാസ് ഷെരീഫ്. ഇമ്രാന്‍ ഖാനെ പുറത്താക്കുന്നതിലെ പ്രധാനിയായിരുന്നു ഷെഹ്ബാസ് ഷെരീഫ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ് ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസിനെ നയിക്കുന്നത് ഷെഹ്ബാസ് ആണ്. തന്റെ സഹോദരന്‍ നവാസ് ഷെരീഫിനേക്കാള്‍ ജനപ്രീതിയുള്ള ആളാണ് ഷെഹബാസ് ഷെരീഫ്. കഴിവുള്ള ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തിയിലാണ് അദ്ദേഹത്തിന്റെ ശക്തി.

സമ്പന്ന കുടുംബത്തില്‍ ജനിച്ച ഷെഹ്ബാസ് ഷെരീഫ് തന്റെ കുടുംബ ബിസിനസിനെക്കാള്‍ സഹോദരനെ പോലെ രാഷ്ട്രീയമാണ് സ്വീകരിച്ചത്. ഒരു സമ്പന്ന വ്യവസായിയുടെ മകനായ അദ്ദേഹം ലാഹോറിലെ ഗവണ്‍മെന്റ് കോളേജില്‍ പഠിച്ചു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍, ഇരുമ്പ് ഇടപാടുകള്‍ നടത്തുന്ന ഇത്തിഫാഖ് ഗ്രൂപ്പില്‍ ചേര്‍ന്നു. 1990 - ല്‍, നവാസ് ഷെരീഫ് ആദ്യമായി പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍, ഷെഹ്ബാസ് രാജ്യത്തിന്റെ പൊതു സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1

1997-ല്‍ തന്റെ സഹോദരന്‍ രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍, പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ളതും ശക്തവുമായ പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി. എന്നിരുന്നാലും, രണ്ട് വര്‍ഷത്തിന് ശേഷം, നവാസ് കരസേനയുടെ തലവനെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍, നവാസ് ഷെരീഫും ഷെഹ്ബാസ് ഷെരീഫും സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. കുടുംബം തടവിലാക്കപ്പെടുകയും പിന്നീട് 2007 വരെ സൗദി അറേബ്യയിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും തങ്ങളുടെ പഴയ സ്ഥാനങ്ങളിലേക്ക് മടങ്ങി.

2

പഞ്ചാബ് മുഖ്യമന്ത്രിയെന്ന നിലയില്‍ ഷെഹ്ബാസിന്റെ ഭരണം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വന്‍ തുക ചെലവഴിച്ചു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് 2017-ല്‍ നവാസ് വീണ്ടും അധികാരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തിന് പകരക്കാരനാകാന്‍ പാര്‍ട്ടിയെ നയിച്ചത് ഷെഹബാസ് ഷെരീഫ് ആയിരുന്നു. ഷെഹ്ബാസ് ഷെരീഫ് ചൈനയുമായി ചേര്‍ന്ന് ബെയ്ജിംഗ് ധനസഹായത്തോടെ പ്രവര്‍ത്തിച്ചു. മൂന്ന് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സമയത്ത്, ഷെഹ്ബാസ് ഷെരീഫ് തന്റെ ജന്മനാടായ ലാഹോറില്‍ പാകിസ്ഥാന്റെ ആദ്യത്തെ ആധുനിക ബഹുജന ഗതാഗത സംവിധാനം ഉള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു.

3

അതേസമയം ഷെഹ്ബാസ് ഷെരീഫിനെതിരേയും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. 2020-ല്‍, പഞ്ചാബിലെ പ്രതിപക്ഷ നേതാവായ ഷെരീഫിനെയും മകന്‍ ഹംസയെയും കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയിരുന്നു. കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ യു കെ മരവിപ്പിച്ചു. ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ഷെഹ്ബാസിനെതിരായ തെളിവുകള്‍ കണ്ടെത്താനാകാതെ വന്നതോടെ കേസ് പിന്‍വലിച്ചു. അവിശ്വാസ പ്രമേയത്തിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങള്‍ എതിര്‍ത്തതിനാല്‍ ആണ് ഇമ്രാന്‍ ഖാന് രാജി വെക്കേണ്ടി വന്നത്.

4

മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായിട്ട് ആണ് പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവായ ഷഹ്ബാസ് ഷെരീഫിന്റെ പേര് പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിച്ചത്. നിലവില്‍ പാകിസ്താന്‍ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റാണ് ഇദ്ദേഹം. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ പുതിയ വിദേശകാര്യ മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+