Get Updates
Get notified of breaking news, exclusive insights, and must-see stories!

എവറസ്റ്റ് കീഴടക്കി ഷെയ്ഖ അസ്മ; കൊടിമുടി കീഴടക്കുന്ന ആദ്യ ഖത്തരി വനിത

ദോഹ; എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തറുകാരിയായി പർവ്വതാരോഹകയായ ഷെയ്ഖ അസ്മ ബിൻത് താനി അൽ താനി. മെയ് 27 നായിരുന്നു അസ്മയും സംഘവും എവറസ്റ്റിന് മുകളിൽ എത്തി ഖത്തറിന്റെ ദേശീയ പതാക ഉയർത്തിയത്. ഖത്തറിന്റെ പതാകയുമേന്തി നിൽക്കുന്ന ചിത്രം അസ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എവറസ്റ്റ് - കുറേ നാളുകളായി ഞാൻ കാണുന്ന സ്വപ്നം, അസ്ന പോസ്റ്റിൽ കുറിച്ചു.

 photo-2022-05-31-13-36-13-165398438

ചിത്രം കടപ്പാട്- ഷൈഖ അസ്മ ഇൻസ്റ്റഗ്രാം പേജ്

'വലിയ സ്വപ്നങ്ങൾ കാണാൻ മടിക്കരുത്. ഒരിക്കൽ അത് ചെയ്ത് കഴിഞ്ഞാൽ പിന്നീട് എന്തും സാധ്യമാക്കാനുള്ള ദൃഢനിശ്ചയം നിങ്ങളിൽ ഉണ്ടാവും. എന്തെങ്കിലും തീരുമാനം എടുക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നേടിയെടുക്കാനുള്ള മാർഗങ്ങളും നിങ്ങൾക്ക് മുന്നിൽ തെളിയും' അസ്മ കുറിച്ചു. എവറെസ്റ്റ് കയറ്റം എന്നെ പല പാഠങ്ങളും പഠിപ്പിച്ചു. സമ്മുടെ കഷ്ടപാടുകൾ എത്രയെന്നല്ല മറിച്ച് ഒരു കാര്യം നമ്മൾ എത്രത്തോളം ആഗ്രഹിക്കുന്നു അല്ലേങ്കിൽ എത്രമാത്രം അത് വേണം എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ. നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ നിങ്ങളുടെ കഴിവിനനുസരിച്ച് എല്ലാം ചെയ്യാൻ നിങ്ങൾ തയ്യാറാകണം.

ഏറ്റവും പ്രധാനമായി, നിങ്ങളിൽ വിശ്വസിക്കുന്ന, നിങ്ങളെ പിന്തുണയ്ക്കുന്ന, നിങ്ങൾ എടുക്കുന്ന ഓരോ ചുവടും മനസ്സിലാക്കുന്ന ആളുകളെ ഒപ്പം നിർത്തുക. അവസാനം നിങ്ങൾ മനസിലാക്കും അത് നിങ്ങൾ എന്നയാളെ മാത്രം അല്ല ചില മനുഷ്യർക്ക് വേണ്ടിയാണ് നിങ്ങൾ ഇത് ചെയ്യുന്നതെന്ന്, ചില മനുഷ്യരാണ് ഈ സ്വപ്നം പൂവണിയാൻ കാരണക്കാരാകുന്നതെന്ന്, അസ്മ പോസ്റ്റിൽ പറഞ്ഞു.

സാഹസികൾ ശീലമാക്കിയ ശൈഖ അസ്മ മെയ് ആദ്യം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കീഴടക്കിയിരുന്നു. 8586 മീറ്റർ ഉയരുമുള്ളതാണ് കാഞ്ചൻജംഗ.കാഞ്ചൻജംഗ കീഴടക്കുന്ന ആദ്യ അറബ് വനിതയെന്ന നേട്ടവും ഇതിലൂടെ അസ്മ സ്വന്തമാക്കിയിരുന്നു.

'ലൈക്ക് എ വൈൽഡ് ഫ്ലവർ'.. മീരാ ജാസ്മിന് ആരാധകരെ ഞെട്ടിച്ച് മടുത്തില്ലേ? കിലിടൻ പടങ്ങൾ

ഏഴ് വലിയ കൊടുമുടികളും (മൗണ്ട് എവറസ്റ്റ്, അക്കോൺകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, വിൻസൺ മാസിഫ്, പാൻകാക് ജയ, മൗണ്ട് എൽബ്രസ്) കീഴടക്കി ഗ്ലാന്റ്സ്ലാം ചലഞ്ച് പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് അസ്നയുടെ പർവതാരോഹണം. എവറസ്റ്റ്, വിൻസൺ മാസിഫ് എന്നിവ 2022 ലും അക്കോൺകാഗ്വ 2019 ലും കിളിമഞ്ചാരോ 2014 ലും മൗണ്ട് എല്‍ബ്രസ് 2021 ലും അസ്ന കീഴടക്കിയിരുന്നു. ഇനി ഡെനാലുയും പുനാക് ജയയും കൂടി കീഴക്കിയാൽ അസ്ന ഗ്രാൻസ്ലാം നേട്ടത്തിന് അർഹയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+