Get Updates
Get notified of breaking news, exclusive insights, and must-see stories!

' ഷെയ്ഖ് ഹസീന വീണ്ടും ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും, എല്ലാത്തിനും മോദിക്കും ഇന്ത്യക്കും നന്ദി'

ഷെയ്ഖ് ഹസീന വീണ്ടും ബംഗ്ലാദേശ് പ്രധാനമന്ത്രിയാവുമെന്ന് അവാമി ലീഗ് നേതാവ്. ഷെയ്ഖ് ഹസീനയുടെ ഏറ്റവും അടുത്ത നേതാവ് കൂടിയായ റാബി അലാം ആണ് ഇക്കാര്യം പറഞ്ഞത്. ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതുൾപ്പെടെയുള്ള സഹകരണങ്ങൾക്ക് ഇന്ത്യയോട് നന്ദിയുണ്ടെന്നും റാഹി ആലം പറഞ്ഞു.

'ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി തിരിച്ചുവരും. രാജ്യത്തെ യുവജനങ്ങൾ ഒരു തെറ്റ് ചെയ്തു. പക്ഷെ അത് അവരുടെ കുറ്റമായി കണക്കാക്കേണ്ട, അവരെ യഥാർത്ഥത്തിൽ തെറ്റിധരിപ്പിച്ചതാണ്. ബംഗ്ലാദേശിനെതിരെ ആക്രമണം നടക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതുണ്ട്. രാഷ്ട്രീയ പ്രക്ഷോഭം നല്ലതാണ്, പക്ഷേ ബംഗ്ലാദേശിൽ അങ്ങനെയല്ല തീവ്രവാദ പ്രക്ഷോഭമാണ് ഇവിടെ നടക്കുന്നത്', ആലം പറഞ്ഞു.

haseena-1

'ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനിസ് രാജിവെക്കണമെന്നും ആലം ആവശ്യപ്പെട്ടു. 'ബംഗ്ലാദേശ് ഉപദേശകനോട് രാജിവെയ്ക്കണമെന്നും അയാൾ വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചുപോകണമെന്നുമാണ് ഞങ്ങളുടെ ആവശ്യം. പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തിരിച്ച് വരിക തന്നെ ചെയ്യും.

നമ്മുടെ പല നേതാക്കളും ഇപ്പോൾ ഇന്ത്യയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ അഭയം നൽകിയതിനു സഹകരിച്ചതിനും ഇന്ത്യയോട് നന്ദി അറിയിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷിതമായ യാത്രാമാർഗം ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞാൻ നന്ദി അറിയിക്കുകയാണ്, ഇന്ത്യയിലെ ജനങ്ങളോടും ഞങ്ങൾ നന്ദിയുള്ളവരാണ്',അദ്ദേഹം കൂട്ടിച്ചേർത്തു.

കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് കഴിഞ്ഞ വർഷമാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം പ്രാപിച്ചത്. തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്നു. അതേസമയം ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണമെന്ന് വ്യക്തമാക്കി അടുത്തിടെ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യൻ നടപടിക്രമത്തിനായി എത്രയും പെട്ടെന്ന്അവരെ തിരികെ എത്തിക്കണമെന്നും ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് നയതന്ത്ര സന്ദേശം കൈമാറിയതായും ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരേയും യാതൊരു മറുപടിയും ഇന്ത്യ നൽകിയിട്ടില്ല.

അതിനിടെ ഷെയ്ഖ് ഹസീനയുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ധാക്ക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ധൻമോണ്ടിയിലുള്ള 'സുദാസധൻ' എന്ന വസതിയും അവരുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള ചില സ്വത്തുക്കളും കണ്ടുകെട്ടാനണ് ഉത്തരവിട്ടത്. മാത്രമല്ല നിലനിൽ ഇന്ത്യയിൽ കഴിയുന്ന ഹസീനയുടെ ബന്ധുക്കൾ അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+