കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ പരിശോധന, ഡ്രൈവ് ത്രൂ സംവിധാനവുമായി യുഎഇ

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 30 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 102 പേര്‍ക്ക് കൂടി ഞായറാഴ്ച മാത്രം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഒരാള്‍ രോഗം ബാധിച്ച് മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്യുന്നു. 47കാരിയായ അറബ് യുവതിയാണ് മരിച്ചത്.

Recommended Video

cmsvideo
അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ പരിശോധന | Oneindia Malayalam
uae

ഇവര്‍ക്ക് നേരത്തെ തന്നെ നിരവധി അസുഖങ്ങള്‍ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അഞ്ച് മിനിറ്റുനുള്ളില്‍ പരിശോധനഫലം നടത്തുന്ന ഡ്രൈവ് ത്രൂ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇ. അബുദാബി കിരീാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി.

വളരെ പെട്ടെന്ന് കൊറോണ വൈറസ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ കേന്ദ്രങ്ങളാണ് യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ടെസ്റ്റ് നടത്താനുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ദുബായ്, അജ്മാന്‍, ഷാര്‍ജ, റാസ്, അല്‍ഖൈമ, അല്‍ ഫുജൈറ, അല്‍ ദാഫ്ര എന്നിവിടങ്ങളിലായിരിക്കും പുതുതായി സെന്ററുകള്‍ തുറക്കുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

പുതുതായി തുറക്കുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശങ്ങളും മറ്റ് വിശദാംശങ്ങളും ഉടന്‍ തന്നെ പ്രഖ്യാപിക്കും. പടര്‍ന്നുപിടിക്കുന്ന കൊറോണയെ പ്രതിരോധിക്കാന്‍ വലിയ മുന്‍കരുതലുകളാണ് യുഎഇ സ്വീകരിച്ചു പോരുന്നത്. കൊറോണ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കിയിരുന്നു. എന്നാലും രോഗം പടര്‍ന്നുപിടിക്കുന്നതില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുത്തനെ വര്‍ദ്ധിക്കുകയാണ്.

ഇതിനിടെ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ യുഎഇയില്‍ 58 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ രോഗം സ്ഥിരീകരിച്ച ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്ന് മാത്രം സൗദി അറേബ്യയില്‍ നാല് പേര്‍ മരിച്ചു. ഇതോടെ സൗദിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. 96 പേര്‍ക്ക് കൂടി രോഗം കണ്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയില്‍ രോഗബാധിതരുടെ എണ്ണം 1299 ആയി. നേരത്തെ കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 68 പേര്‍ക്ക് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേരുടെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
Sheikh Mohamed Orders Five Minute Drive Thru Corona Test Centres Across UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X