മലയാളിക്ക് അപൂര്‍വ്വ ബഹുമതി; പേരെടുത്ത് വിളിച്ച് നന്ദിയറിയിച്ച് ശൈഖ് മുഹമ്മദ്, വിശേഷങ്ങളും തിരക്കി
ദുബായ്: ശക്തമായ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് യുഎഇയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 25063 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 10791 പേര്‍ക്ക് രോഗം മുക്തി നേടാനായി എന്നത് വലിയ ആശ്വാസമാണ്. 227 പേര്‍ക്കാണ് കോവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ഭരണകൂടത്തിന്‍റെ തീരുമാനം. വ്യവസായ മേഖലയിലും, ലേബർക്യാമ്പ് പരിസരങ്ങളിലും ഇന്ന് മുതല്‍ 12 മണിക്കൂർ നിയന്ത്രണം നിലവിൽ വരും. വൈകീട് ആറ് മുതൽ രാവിലെ ആറ് വരെ ഈ മേഖലയിലുള്ളവർ പുറത്തിറങ്ങാന്‍ പാടില്ല. അതേസമയം നിലവിലെ പ്രതിസന്ധി രാജ്യം നിശ്ചയദാർഢ്യത്തോടെ മറികടക്കുമെന്നാണ് അബുദാബി കിരീടാവകാശിയും യുഎഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

വൈറസ് ബാധ തടയാന്‍
സ്വദേശികളും വിദേശികളും സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാല്‍ മാത്രമെ വൈറസ് ബാധ തടയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ ഫീൽഡ് ആശുപത്രിയും അദ്ദേഹം സന്ദർശിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളി ആരോഗ്യ പ്രവര്‍ത്തകനോട്
മലയാളിയായ ആരോഗ്യ പ്രവര്‍ത്തകനോട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞതും നന്ദിയറിച്ചതും ശ്രദ്ധേയമായി. യുഎഇയിലെ കോവിഡ് അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന മീനടം സ്വദേശി അരുൺ ഈപ്പനോടാണ് ശൈഖ് മുഹമ്മദ് വീഡിയോ കോളിലൂടെ കാര്യങ്ങള്‍ തിരക്കിയത്.

വീഡിയോ കോണ്‍ഫറന്‍സ്
ശൈഖ് മുഹമ്മദ് അരുണ്‍ ഈപ്പനുമായി സംസാരിക്കുന്നതിന്‍റെ വീഡിയോയുടെ പൂര്‍ണ്ണ രൂപം രാജ്യത്തെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ശൈഖ് മുഹമ്മദിനോടൊപ്പം ശൈഖ് തയിബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് സലാമ ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ നഹ്യാൻ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.

അന്വേഷിച്ചത്
അരുണ്‍ ഈപ്പന്‍റെ പേര് എടുത്ത് വിളിച്ച് അഭിസംബോധന ചെയ്താണ് ശൈഖ് മുഹമ്മദ് കോവിഡ് പ്രതിരോധത്തിന്‍റെ പ്രവര്‍ത്തനങ്ങളും അന്വേഷിച്ചത്. ഞങ്ങള്‍ക്കൊപ്പം അരുണ്‍ ഉണ്ട് എന്ന് പറഞ്ഞായിരുന്നു ശൈഖ് മുഹമ്മദ് വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങിയത്. ജോലിയെ കുറിച്ചും വീട്ടുകാരെക്കുറിച്ചും അദ്ദേഹം അരുണിനോട് അന്വേഷിച്ചു.

രണ്ടാമത്തെ വീടാണ് യുഎഇ
ദൈവത്തിന്‍റെ അനുഗ്രഹം ഉള്ളതിനാല്‍ ജോലി നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുവെന്നും വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് അവരുടെ ആശങ്ക അകറ്റാന്‍ സാധിക്കുന്നുവെന്നും അരുണ്‍ മറുപടി നല്‍കി. തന്‍റെ രണ്ടാമത്തെ വീടാണ് യുഎഇ. ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്‍റെ അനുഭവ സമ്പത്ത് രാജ്യത്തിന്‍റെ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ അനുവാദം തന്നതിന് നന്ദി അറിയിക്കുന്നുവെന്നും അരുണ്‍ പറഞ്ഞു.

വലിയ നിരാശയോടെ
വൈറസ് ബാധിതര്‍ക്കും അടിസ്ഥാന ജനവിഭാഗത്തിനും വേണ്ടി നിലകൊള്ളേണ്ട സമയമാണിത്. വലിയ നിരാശയോടെയും പേടിയോടെയുമാണ് മിക്ക രോഗികളും തങ്ങളെ സമീപിക്കുന്നത്. രോഗത്തിനുള്ള ചികിത്സ മാത്രമല്ല, മാനസികമായ പിന്തുണയും ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നു. ചികിത്സ തുടരുന്ന മുറയ്ക്ക് അവരുടെ കണ്ണുകളില്‍ നമുക്ക് പ്രതീക്ഷ കാണാനുവുന്നുവെന്നും അരുണ്‍ പറഞ്ഞു.

എല്ലാ വിധ ആശംസകളും
അരുണിനും കുടുംബാംഗങ്ങള്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ രണ്ടാമത്തെ വീട്ടില്‍ തന്നെയാണ് നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ‍് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ മേഖലയിലുള്ളഴവരുമായും ശൈഖ് മുഹമ്മദ് സംസാരിച്ചു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications