India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നത്തെ സഹപാഠികൾ ഇന്ന് 2 രാജ്യങ്ങളുടെ ഭരണാധികാരികൾ; ബ്രിട്ടിഷ് യൂണിഫോമിൽ പഴയ വൈറല്‍ ചിത്രം

Google Oneindia Malayalam News

അബുദാബി: രണ്ടു രാജ്യത്തിന്റെ ഭരണാധികാരികൾ പണ്ട് ഒപ്പം പഠിച്ച സഹപാഠികൾ. 1979 - ലെ യുകെയിലെ സാൻഡസ്റ്റ് റോയൽ മിലിറ്ററി അക്കാദമിയിലെ വിദ്യാർത്ഥികൾ ആയിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സുൽത്താൻ അബ്ദല്ല അഹ്മദ് ഷായും അന്നത്തെ സഹപാഠികൾ ഇന്ന് യുഎഇയുടെയും മലേഷ്യയുടെയും ഭരണാധികാരികളാണ്.

2019 മലേഷ്യയുടെ പതിനാറാമത് രാജാവായി സുൽത്താൻ അബ്ദല്ല അഹ്മദ് ഷാ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസമാണ് യുഎഇയുടെ മൂന്നാമത് പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിരഞ്ഞെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉന്നത യൂണിവേഴ്സിറ്റിയിൽ നിന്നും ആണ് രണ്ടു ഭരണാധികാരികളും ബിരുദം നേടി രാജ്യത്തെ സേവിക്കുന്നത്.

1961 മാർച്ച് 11 - നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജനിച്ചത്. ഇദ്ദേഹം 2004 - ൽ അബുദാബി കിരീടാവകാശിയായി. 2005 യു എ ഇ യുഎഇ സായുധസേനയുടെ ഉപമേധാവിയായും ഷെയ്ഖ് മുഹമ്മദ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ രോഗബാധിതനായതു മുതൽ പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന ഷെയ്ഖ് മുഹമ്മദ് ലോക രാജ്യങ്ങളുടെ നേതാക്കളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.

പരിശീലന കാലം മുതലുള്ള പഠനത്തിലെ മികവായിരുന്നു ഇരുവരെയും ഇരു രാജ്യങ്ങളുടെയും സായുധ സേനയുടെ പ്രധാന തസ്തികകളിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം. ഇരുവരും ബ്രിട്ടിഷ് യൂണിഫോമിൽ ചേർന്ന് എടുത്ത പഴയ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ രാജാവിന്റെ സ്ഥാനാരോഹണത്തിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുത്ത സമയത്താണ് പഴയകാല ഫോട്ടോ ആദ്യമായി പുറത്തു വന്നത്.

എന്നാൽ, സാൻഡ്‌ഹർസ്റ്റിലെ പഠന കാലത്തിന് ശേഷവും ആ ബന്ധം ഇരുവരും ഭരണാധികളും നിലനിർത്തിയിരുന്നു. സാൻഡസ്റ്റിലെ പൂർവ വിദ്യാർഥികളായ പലരും പിന്നീട് വിവിധ രാജ്യത്തിന്റെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ജോർദാൻ രാജാവായ കിങ് അബ്ദുല്ല, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് എന്നിവർ ഇതിൽ ചിലരാണ്.

അതേസമയം, ഏറ്റവും ഒടുവിൽ ഔദ്യോഗിക ചർച്ചകൾക്കായി അടുത്തിടെ അബുദാബിയിൽ എത്തിയ മലേഷ്യൻ രാജാവും ഷെയ്ഖ് മുഹമ്മദും സൗഹൃദം പുതുക്കിയിരുന്നു. യു എ ഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ അന്തരിച്ചതോടെയാണ് അബുദാബി കിരീടാവകാശിയും യു എ ഇ ഉപസർവ സൈന്യാധിപനുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫെഡറൽ നാഷനൽ കൗൺസിൽ രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

വളരെ ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുന്ന അറേബ്യൻ നേതാവാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കരുത്തനും ശക്തനുമാണ് ഈ 61 - കാരൻ. 2019 - ൽ ന്യൂയോർക് ടൈംസ് ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. മെയ് 13 നായിരുന്നു യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചത്. 2014 കളിൽ തന്നെ രോഗബാധിതൻ ആയിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

'പെൺകുട്ടിയെ ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ല, സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം'; ഗവർണർ'പെൺകുട്ടിയെ ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ല, സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം'; ഗവർണർ

ഇതിന് പിന്നാലെ, ഏഴു വർഷ കാലം, കിരീടാവകാശി എന്ന നിലയിൽ ഭരണ ചുമതല നിർവഹിക്കുന്നത് ഷെയ്ഖ് മുഹമ്മദ് ആയിരുന്നു. ഇന്ത്യ, യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെ യാഥാർഥ്യമാക്കാൻ മുന്നിൽ നിന്ന് പൂർണ്ണ പങ്കാളിത്തം നൽകിയത് ഷെയ്ഖ് മുഹമ്മദ് ആയിരുന്നു. ഇതിന് പുറമേ, മേഖലയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രത്തിന് വേണ്ടി അബുദാബിയിൽ സൗജന്യ ഭൂമിയും ഷെയ്ഖ് മുഹമ്മദ് അനുവദിച്ചിരുന്നു.ധീരനായ അറേബ്യൻ നേതാവ് ചില വെല്ലുകളും നേരിട്ടിട്ടുണ്ട്.

English summary
sheikh mohammed bin zayed al nahyan and Sultan Abdullah Ahmad Shah old photo goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X