കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് മദ് അല്‍ സബാഹ് സ്ഥാനമേറ്റു

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി കിരീടാവകാശിയും ഉപ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് മദ് അല്‍ സബാഹ് അധികാരമേറ്റു. കുവൈത്ത് സിറ്റിയിലെ നാഷനല്‍ അസംബ്ലയില്‍ ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. കഴിഞ്ഞ ദിവസം അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്‍റെ അര്‍ധ സഹോദരനാണ് ഷെയ്ഖ് നവാഫ്. രാജ്യത്തിന്‍റെ ഭരണഘടനയേയും നിയമത്തെയും ബഹുമാനിക്കുന്നതായി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലെ ജനങ്ങളുടെ സ്വാതന്ത്രം, താത്പര്യം, സ്വത്ത് തുടങ്ങിയ കാത്തുസംരക്ഷിക്കുന്നത് ബദ്ധശ്രദ്ധനാണ്. ല്ലാത്തിലുമുപരി രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളുമെന്നും ഷെയ്ഖ് നവാഫ് വ്യക്തമാക്കി. കുവൈത്തിന്‍റെ പതിനാറാമാത്തെ അമീറായിട്ടാണ് അദ്ദേഹം അധികാരമേറ്റത്. നേരത്തെ ഷൈഖ് സബാഹിന്‍റെ അഭാവത്തില്‍ ഭരണാധികാരിയുടെ ചില ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.

kuwait

Recommended Video

cmsvideo
ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ പെണ്‍കുട്ടി | Oneindia Malayalam

2006 ല്‍ ഷെയ്ഖ് സബാഹ് അമീറായി ചുമതലേയറ്റപ്പോള്‍ ഷെയ്ഖ് നവാപ് കീരീടവാകാശിയായി. നേരത്തെ പ്രതിരോധ-അഭ്യന്തര മന്ത്രി പദവികള്‍ വഹിച്ചിരുന്നു ഇദ്ദേഹം. ഇന്നലെ രാത്രിയോടെ അമേരിക്കയില്‍ വെച്ചായിരുന്നു വാര്‍ധക്യ സഹജമായ രോഗങ്ങളാള്‍ ബുദ്ധിമുട്ടിയിരുന്ന ശേഖ് സബാഹിന്‍റെ അന്തരിച്ചത്. 91 വയസ്സായിരുന്നു. ചികില്‍സാവശ്യാര്‍ഥം കഴിഞ്ഞ ജൂലൈ 23നാണ് ശൈഖ് സബാഹ് അമേരിക്കയിലേക്ക് പോയത്.

ഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രംഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം

English summary
Sheikh Nawaf Al-Ahmad Mad Al-Sabah becomes the new ruler of Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X