കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീറിന് വൈറ്റ് ഹൗസില്‍ ഉജ്ജ്വല സ്വീകരണം; ഖത്തര്‍ നല്ല സുഹൃത്തെന്ന് ട്രംപ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് വൈറ്റ് ഹൗസില്‍ ഉജ്വല വരവേല്‍പ്പ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗള്‍ഫ് പ്രതിസന്ധിയുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ഖത്തറുമായി അമേരിക്കയ്ക്കുള്ള ഊഷ്മളമായ ബന്ധത്തെ ട്രംപ് പ്രശംസിച്ചു.

ഖത്തറും യുഎസ്സും പല രീതിയിലും നല്ല സുഹൃത്താണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. പരസ്പരം നന്നായി സഹകരിച്ചാണ് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുന്നത്. മിഡിലീസ്റ്റിലെ പല കാര്യങ്ങളിലും ഐക്യത്തോടുകൂടി പ്രവര്‍ത്തിക്കുന്നതായും പല നല്ല കാര്യങ്ങളും സംഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 trump-emir

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് എടുക്കുന്ന നടപടികളെ ഖത്തര്‍ അമീര്‍ പ്രകീര്‍ത്തിച്ചു. ജിസിസി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വ്യക്തിപരമായ ശ്രമങ്ങളാണ് ട്രംപ് നടത്തുന്നത്. ഉപരോധത്തിന്റെ സമയങ്ങളില്‍ കൂടെ നില്‍ക്കുകയും സഹായിക്കുകയും ചെയ്ത അമേരിക്കന്‍ ജനതയ്ക്കും നന്ദി പറയുന്നതായും ഖത്തര്‍ അമീര്‍ പറഞ്ഞു. ഭീകരവാദികള്‍ക്ക് ഫണ്ട് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ ശക്തിമായി നടപടി സ്വീകരിക്കുന്നതിന് ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുഎസ് പ്രസിഡന്റുമായി നല്ല ചര്‍ച്ചയാണ് നടന്നതെന്നും സിറിയന്‍ പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ഖത്തര്‍ അമീര്‍ ട്വിറ്ററില്‍ കുറിച്ചു. ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന അഭിപ്രായമാണ് അമേരിക്കന്‍ പ്രസിഡന്റും മുന്നോട്ടുവച്ചതെന്നും ഭീകരവിരുദ്ധ യുദ്ധത്തെ ഗള്‍ഫ് പ്രതിസന്ധി ദോഷകരമായി ബാധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടതായും ട്വിറ്റര്‍ സന്ദേശത്തില്‍ അമീര്‍ പറഞ്ഞു.

ഖത്തര്‍ അമീര്‍ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിഖത്തര്‍ അമീര്‍ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി

English summary
US President Donald Trump has praised his country's ties with Qatar as he welcomed the Qatari emir to the White House for talks on a number of issues, including the months-long Gulf diplomatic crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X