കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഷെയ്ഖ് മുഹമ്മദിന്‍റെ കാരുണ്യ ഹസ്തം; യുഎഇ ഭരണാധികാരിക്ക് നന്ദിയറിയിച്ച് ഇന്ത്യന്‍ കുടുംബം

Google Oneindia Malayalam News

ദുബായ്; വീണ്ടും കാരുണ്യ ഹസ്തവുമായി യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വൃക്ക രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഷെയ്ക് ആ കാരുണ്യ ഹസ്തം നീട്ടിയിരിക്കുന്നതെന്നതാണ് പ്രത്യേകത. ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. വ്യക്ക രോഗിയായി പൃഥ്വികിന് ഡയാലിസിസി ചെയ്യാനും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുമുള്ള സഹായമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇക്ക് പുറത്ത്

യുഎഇക്ക് പുറത്ത്

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെയ് 21 ന് പൃഥ്വികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്ക മാറ്റി വെക്കാതെ ഇനിയും മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ മകന്റെ അതേ രക്തഗ്രൂപ്പുകാരനായ പിതാവ് ഭാസ്കർ സിൻഹ തന്റെ വൃക്ക നൽകാൻ തയാറായിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നതിനാല്‍ യുഎഇക്ക് പുറത്തായിരുന്ന അദ്ദേഹത്തിന് തിരുച്ചുവരാനായില്ല.

കോവിഡ് കാരണം

കോവിഡ് കാരണം

കോവിഡ് കാരണം കുടുംബത്തിന്‍റെ വരുമാന മാര്‍ഗ്ഗം നിലയ്ക്കുകയും ചെയ്തിരുന്നു. എണ്ണ-ഗ്യാസ് ബിസിനസ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഭാസ്കര്‍ മകന്‍റെ രോഗം കാരണം അവനോടൊപ്പം നിലനില്‍ക്കാന്‍ ജോലി ഉപേക്ഷിച്ചിരുന്നു. മാതാവ് ഇന്ദിരാ ദൗര്‍ചൗധരിയുടെ മീഡിയ കണ്‍സല്‍ടന്‍സി സ്ഥാപനത്തില്‍ നിന്ന് കിട്ടുന്ന പണം മാത്രമായിരുന്നു ഏക വരുമാന മാര്‍ഗ്ഗം.

കത്തും പൂക്കളും െഎപാഡും

കത്തും പൂക്കളും െഎപാഡും

കോവിഡ് പ്രസിസന്ധി രൂക്ഷമായതോടെ ഈ സ്ഥാപനത്തില്‍ നിന്നുള്ള വരുമാന മാര്‍ഗ്ഗവും നിലച്ചു. ഇതേ തുടര്‍ന്നാണ് ഇവരുടെ കുടുംബ സുഹൃത്തുക്കള്‍ അല്‍ ജലീലാ ഫൗണ്ടേഷനെ സമീപിച്ചത്. ഫൗണ്ടേഷനില്‍ നിന്ന് വിവരമറിഞ്ഞ ഷെയ്ഖ് മുഹമ്മദ് അല്‍ മക്തൂം പൃഥ്വിക്കി ചികിത്സാ സഹായത്തിന് പുറമെ കത്തും പൂക്കളും െഎപാഡും സമ്മാനമായി കൊടുത്തയച്ചു.

ചെറിയൊരു സമ്മാനമാണ്

ചെറിയൊരു സമ്മാനമാണ്

‘പ്രിയപ്പെട്ട പൃഥ്വിക്, ഇതെന്റെ ചെറിയൊരു സമ്മാനമാണ്. താങ്കൾ ഇപ്പോൾ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണെന്ന് ഓര്‍ക്കുമല്ലോ, താങ്ങളുടോ രോഗം എത്രയും പെട്ടെന്ന സുഖപ്പെടട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. പുഞ്ചിരിയോടെ പോരാടു, പ്രിയ കുഞ്ഞു യോദ്ധാവേ..'- പ്രിഥ്വിക്കിന് അയച്ച കത്തില്‍ ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

പറഞ്ഞറയിക്കാന്‍ പറ്റാത്തത്

പറഞ്ഞറയിക്കാന്‍ പറ്റാത്തത്

ഷെയ്ഖ് മുഹമ്മദിനോടുള്ള നന്ദി പറഞ്ഞറയിക്കാന്‍ പറ്റാത്തതാണെന്നാണ് പൃഥ്വികിന്റെ മാതാവ് ഇന്ദിര പറയുന്നത്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ഒട്ടനവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു മാലാഖയെ പോലെ തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്നും അവര്‍ പറയുന്നു.

എങ്ങനെ അറിയിക്കും

എങ്ങനെ അറിയിക്കും

അദ്ദേഹത്തോടുള്ള നന്ദി എങ്ങനെ അറിയിക്കുമെന്ന് അറിയില്ല. മകന്‍റെ ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത ജലീലാ ഫൗണ്ടേഷനിലെ എല്ലാ അംഗങ്ങളുക്കും ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും നന്ദി അറിയിക്കുന്നു. ഈ സഹായം ഇല്ലായിരുന്നെങ്കില്‍ മകന്‍റെ ജീവന്‍ തന്നെ അപകടത്തിലായേനെ എന്നാണ് ഞാന്‍ കരുതുന്നത്. ഇതുപോലെ ഒരു കരുതല്‍ മറ്റെവിടേയും ലഭിക്കില്ലെന്നും ഇന്ദിര പറഞ്ഞു.

 മന്ത്രി ജലീലിനെ ട്രോളി പികെ കുഞ്ഞാലിക്കുട്ടി; 'ന്റൊരു നാലാള്‌ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി' മന്ത്രി ജലീലിനെ ട്രോളി പികെ കുഞ്ഞാലിക്കുട്ടി; 'ന്റൊരു നാലാള്‌ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി'

English summary
Sheiq Muhammed's helping hand to india family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X