കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; പതിച്ചത് മൂന്ന് ഷെല്ലുകള്‍... ആശങ്കയോടെ പശ്ചിമേഷ്യ

Google Oneindia Malayalam News

ബഗ്ദാദ്: പശ്ചിമേഷ്യ ആശങ്ക നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ദുരൂഹമായ ഒട്ടേറെ ആക്രമണങ്ങളും സംഭവങ്ങളും തുടര്‍ക്കഥയാകുകയാണ്. ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായിരുന്നു ഒടുവിലെ റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കന്‍ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി എന്നാണ് പുതിയ വാര്‍ത്ത.

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കന്‍ സൈനിക ക്യാംപിന് നേരെയായിരുന്നു ആക്രമണം. മൂന്ന് ഷെല്ലുകളാണ് ക്യാംപിന് നേരെ പ്രയോഗിച്ചത്. ഇറാഖിലെ സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന സംശയിക്കുന്നു. എന്നാല്‍ ഒമാന്‍ കടലിലെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. അമേരിക്ക ഇറാനെതിരെ ആരോപണം ഉന്നയിക്കുകയും ഇറാന്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

ബഗ്ദാലിലെ അമേരിക്കന്‍ ക്യാംപ്

ബഗ്ദാലിലെ അമേരിക്കന്‍ ക്യാംപ്

ശനിയാഴ്ച രാവിലെയാണ് ബഗ്ദാലിലെ അമേരിക്കന്‍ ക്യാംപിന് നേരെ ആക്രമണമുണ്ടായത്. അതീവ സുരക്ഷയുള്ള മേഖലയിലാണ് ആക്രമണം. ഇറാഖിലെ സായുധ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

ബലദ് വ്യോമതാവളത്തിന് നേരെ

ബലദ് വ്യോമതാവളത്തിന് നേരെ

ബഗ്ദാദിലെ ബലദ് വ്യോമതാവളത്തിന് നേരെയാണ് ഷെല്ലാക്രമണമുണ്ടാത്. ഷെല്‍ വീണ സ്ഥലത്ത് തീ പടര്‍ന്നെങ്കിലും കൂടുതല്‍ നാശനഷ്ടമുണ്ടായില്ലെന്ന് ഇറാഖ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കുന്ന അമേരിക്കന്‍ സൈനികരാണ് ക്യാംപിലുണ്ടായിരുന്നത്.

അമേരിക്കന്‍ എംബസിക്ക് നേരെയും

അമേരിക്കന്‍ എംബസിക്ക് നേരെയും

കഴിഞ്ഞ മാസം ബ്ഗാദാലെ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റാക്രമണമുണ്ടായിരുന്നു. തലസ്ഥാനത്തെ ഗ്രീന്‍ സോണിലെ കാര്യാലയത്തിന് തൊട്ടടുത്താണ് റോക്കറ്റ് പതിച്ചത്. എന്നാല്‍ അന്നും കാര്യമായ നഷ്ടങ്ങളുണ്ടായില്ല. ഇറാന്‍ പിന്തുണയുള്ള സംഘങ്ങള്‍ക്ക് തങ്ങള്‍ക്ക് നേരെ ലക്ഷ്യമിടുന്നുവെന്ന് അമേരിക്ക പറഞ്ഞിരുന്നു.

ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യം

ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യം

ഷിയാക്കള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇറാഖ്. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഒട്ടേറെ സായുധ സംഘങ്ങള്‍ ഇറാഖിലുണ്ട്. ഇവരെ ഉപയോഗിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ട് എന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പറയുന്നത്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ഇറാഖില്‍ നിന്ന് ഉദ്യോഗസ്ഥരെ അമേരിക്ക പിന്‍വലിച്ചിരുന്നു.

അമേരിക്കയുടെ വരവ്

അമേരിക്കയുടെ വരവ്

2003ലാണ് അമേരിക്കന്‍ അധിനിവേശം ഇറാഖിലുണ്ടായത്. സദ്ദാം ഹുസൈനെ പിടികൂടിയ ശേഷം 2011ല്‍ അമേരിക്കന്‍ സൈന്യം പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ 2014ല്‍ അവര്‍ തിരിച്ചെത്തി. ഐസിസിനെ നേരിടാനും ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കാനുമെന്ന ദൗത്യവുമായിട്ടാണ് പിന്നീടെത്തിയത്. ഇവരാണ് ഇപ്പോള്‍ ഇറാഖിലുള്ളത്.

നാഥനില്ലാ പടയായി കോണ്‍ഗ്രസ്; യോഗം വിളിച്ച് വ്യത്യസ്തര്‍, സുപ്രധാന തീരുമാനങ്ങള്‍ എഐസിസി വകനാഥനില്ലാ പടയായി കോണ്‍ഗ്രസ്; യോഗം വിളിച്ച് വ്യത്യസ്തര്‍, സുപ്രധാന തീരുമാനങ്ങള്‍ എഐസിസി വക

English summary
Shell Attack on Iraqi base home to US troops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X