കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിനായി ഭീമൻ തുക, എലിസബത്ത് രാജ്ഞിയേയും പിന്നിലാക്കി

Google Oneindia Malayalam News

അന്തരിച്ച ജപ്പാനീസ് മുൻ പ്രസിഡന്റ് ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിനായി ചെലവഴിക്കുന്നത് ഭീമൻ തുകയെന്ന് റിപ്പോർട്ട്. അടുത്തയാഴ്ചാണ് ആബെയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. അതേസമയം സംസ്‌കാര ചടങ്ങുകള്‍ക്കായി സർക്കാർ ഭീമമായ തുക ചെലവഴിക്കുന്നതിനെതിരെ ജപ്പാനിൽ പ്രതിഷേധവും ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ജൂലൈയിലാണ് ഷിൻസോ ആബെ കൊല്ലപ്പെട്ടത്.

സംസ്കാരചടങ്ങിനായി ജപ്പാൻ സർക്കാർ ഏകദേശം 1.66 ബില്യൺ യെൻ (94.1041 കോടി രൂപ) ചെലവഴിക്കാനാണ് തീരുമാനിച്ചത്. തുക എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചെലവിനേക്കാൾ കൂടുതലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരത്തിന് ചെലവായത് ഏകദേശം 1.3 ബില്യൺ യെൻ (73.6959 കോടി രൂപ) ആയിരുന്നുവെന്നാണ് റിപ്പോർട്ട്.

Shinzo Abe

ചാള്‍സിനൊപ്പം അത്താഴം കഴിക്കാനില്ലെന്ന് ഹാരി; മേഗന്റെ പേരില്‍ വഴക്ക്, രാജകുടുംബം പിളരും!!ചാള്‍സിനൊപ്പം അത്താഴം കഴിക്കാനില്ലെന്ന് ഹാരി; മേഗന്റെ പേരില്‍ വഴക്ക്, രാജകുടുംബം പിളരും!!

പൊതുജനത്തിന്റെ പണം ഉപയോഗിച്ച് ആബെയുടെ സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. ദി ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച്, ജപാനീസ് സർക്കാർ അന്ത്യചടങ്ങുകൾക്ക് 250 ദശലക്ഷം യെൻ ആണ് കണക്കാക്കിയിരിക്കുന്നത്. ചടങ്ങിന്റെ പൊലീസ് പരിപാലനത്തിനായി ഏകദേശം 800 ദശലക്ഷം യെൻ ചെലവാകുമെന്നാണ് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോ പറയുന്നത്

വിശിഷ്ടാതിഥികൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് 600 ദശലക്ഷം യെൻ ചെലവാകും. ചടങ്ങിന് ആകെ ചെലവ് 1.7 ബില്യൺ യെൻ വരെ എത്തുമെന്ന് അദ്ദേഹം പറയുന്നു. . നാരാ പട്ടണത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിച്ചുതകൊണ്ടിരിക്കെയാണ് ഷിന്‍സോ ആബേയ്ക്ക് വെടിയേല്‍ക്കുന്നത്. മുന്‍ നാവിക സേനാംഗമായിരുന്നു വെടിയുതിര്‍ത്തത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.

 വവ്വാലിൽ നിന്ന് ഖോസ്ത-2, ആശങ്ക ഉയർത്തി പുതിയ വൈറസ്, മനുഷ്യരിലേക്ക് പടരാൻ സാധ്യതയെന്ന് പഠനം വവ്വാലിൽ നിന്ന് ഖോസ്ത-2, ആശങ്ക ഉയർത്തി പുതിയ വൈറസ്, മനുഷ്യരിലേക്ക് പടരാൻ സാധ്യതയെന്ന് പഠനം

English summary
Former Prime Minister of Japan Shinzo Abe's funeral is set to take place next week State Funeral To Cost More Than Queen Elizabeth's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X